Posted On
date_range Updated On
date_range അമ്പയറിങ്ങിനെതിരെ മോര്‍ഗന്‍
നാഗ്പുര്‍: നിര്‍ണായക സമയത്ത് അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ ജോ റൂട്ട് പുറത്തായതില്‍ ഐ.സി.സി മാച്ച് റഫറിക്ക് പരാതി നല്‍കുമെന്ന് ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍. അഞ്ചു റണ്‍സിന് മത്സരം കൈവിട്ടതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോര്‍ഗന്‍. ‘റൂട്ടിന്‍െറ പുറത്താവല്‍ നിരാശജനകമായിരുന്നു. 40 ബാളുകള്‍ അഭിമുഖീകരിച്ച ഒരു ബാറ്റ്സ്മാന്‍ അവസാന ഓവറില്‍ തെറ്റായ തീരുമാനത്തിലൂടെ പുറത്താവുന്നത് തീര്‍ച്ചയായും ഗൗരവമുള്ളതാണ്. ആ വിക്കറ്റിന് ഇംഗ്ളണ്ട് നല്‍കേണ്ടിവന്നത് വലിയ വിലയാണ്. ഇതടക്കം മത്സരത്തില്‍ അമ്പയറുടെ പല തീരുമാനങ്ങളും ഞങ്ങള്‍ക്കെതിരാണ് -മോര്‍ഗന്‍ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.