ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ ഒ​രു​റ​ൺ ജ​യം

ഈ​സ്​​റ്റ്​ ല​ണ്ട​ൻ (ദ​ക്ഷി​ണാ​ഫ്രി​ക്ക): ലു​ൻ​ഗി എ​ൻ​ഗി​ഡി​യു​ടെ അ​വ​സാ​ന ഒാ​വ​റി​ൽ മൂ​ന്ന്​ വി​ക്ക​റ്റ്​ വ​ലി​ച്ചെ​റി​ഞ്ഞ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഒ​ന്നാം ട്വ​ൻ​റി20​യി​ൽ ഇം​ഗ്ല​ണ്ട്​ ഒ​രു​റ​ൺ​ തോ​ൽ​വ ി ചോ​ദി​ച്ചു​വാ​ങ്ങി. 178 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ 20 ഓ​വ​റി​ൽ ഒ​മ്പ​തി​ന്​ 176 റ​ൺ​സെ​ടു​ക്കാ​നാ​ണ്​ സാ​ധി​ച്ച​ത്. ഏ​ഴു​പ​ന്തി​ൽ ഏ​ഴു റ​ൺ​സ്​ വേ​ണ​മെ​ന്നി​രി​ക്കേ നാ​യ​ക​ൻ ഓ​യി​ൻ മോ​ർ​ഗ​ൻ (52) പു​റ​ത്താ​യ​താ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ വി​ന​യാ​യ​ത്.

അ​വ​സാ​ന ഓ​വ​റി​ൽ ടോം ​ക​റ​നെ​യും (2) മു​ഈ​ൻ അ​ലി​യെ​യും (5) എ​ൻ​ഗി​ഡി പു​റ​ത്താ​ക്കി​യ​പ്പോ​ൾ അ​വ​സാ​ന പ​ന്തി​ൽ വി​ജ​യ​റ​ണ്ണി​നാ​യി ഓ​ടി​യ ആ​ദി​ൽ റാ​ശി​ദ് (1)​ റ​ണ്ണൗ​ട്ടാ​യി. നേ​ര​ത്തെ തെം​ബ ബ​വു​മ (43), ക്വി​ൻ​റ​ൺ ഡി​കോ​ക്ക്​ (31), റാ​സി വാ​ൻ​ഡ​ർ ഡ​സ​ൻ (31) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്​ മി​ക​വി​ലാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക 177 റ​ൺ​സി​ലെ​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നായി ജേ​സ​ൺ റോ​യ് 38 പ​ന്തി​ൽ 70 റ​ൺ​സ​ടി​ച്ചു.

Tags:    
News Summary - england vs south africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.