ബംഗളൂരു: ‘ഓട്ടോഗ്രാഫ് മിഷൻ 183’ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് പ്രണവ് ജെയിൻ എന്ന എം.എസ്. ധോണിയുടെ കടുത്ത ആരാധകൻ. ധോണിയുടെ കൈയൊപ്പ് ചാർത്തിയ 183 ഓട്ടോഗ്രാഫ് സ്വന്തമാക്കുകയാണ് ഈ ബംഗളൂരുകാരെൻറ സ്വപ്നം. 183 എന്ന നമ്പർ തെരഞ്ഞെടുക്കാൻ ഏറെ കാരണമുണ്ട്. ഇഷ്ടതാരം ധോണിയുടെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് 183.
ഇതിനു പുറമെ ഇന്ത്യ കിരീടമുയർത്തിയ 1983 ലോകകപ്പ് ഫൈനലിൽ വിൻഡീസിനെതിരെ നേടിയ സ്കോറും, 1999 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ സൗരവ് ഗാംഗുലി നേടിയ സ്കോറുമെല്ലാം 183 എന്ന മാന്ത്രിക നമ്പറായിരുന്നു. തെൻറ മിഷൻ 183ലേക്ക് ഇനി 30 എണ്ണത്തിെൻറ ദൂരമേ പ്രണവിനുള്ളൂ. നിലവിൽ 153 ഓട്ടോഗ്രാഫ് നേടിക്കഴിഞ്ഞു.
ഒരു വർഷത്തിനുള്ളിൽ ലക്ഷ്യത്തിലെത്താനാണ് ശ്രമം. അതിന് ധോണിയുടെ ആശംസയുമുണ്ടെന്ന് 22കാരനായ പ്രണവ് പറയുന്നു. ബാറ്റ്, ഗ്ലൗ, പന്ത്, പോസ്റ്റർ, സ്കെച്ചുകൾ തുടങ്ങിയവയിലാണ് ലോകമെമ്പാടും സഞ്ചരിച്ച് ധോണിയുടെ ഓട്ടോഗ്രാഫ് നേടുന്നത്. കഴിഞ്ഞ ദിവസം ധോണിയെ തേടി പ്രണവ് കൊൽക്കത്തയിലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.