കല്‍പറ്റ: കൃഷ്ണഗിരിയില്‍ ഡല്‍ഹിയെ വിറപ്പിച്ച് രാജസ്ഥാന്‍ കീഴടങ്ങി. രഞ്ജി ട്രോഫി ഗ്രൂപ് ‘ബി’ മത്സരത്തില്‍ രണ്ടു വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. രണ്ടാമിന്നിങ്സില്‍ ജയിക്കാന്‍ 153 റണ്‍സെടുക്കേണ്ടിയിരുന്ന ഡല്‍ഹി നാലാംദിനം ആദ്യ സെഷനില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലത്തെി. മുറക്ക് വിക്കറ്റുകള്‍ വീഴുന്നതിനിടയിലും ചെറുത്തുനിന്ന ശിഖര്‍ ധവാന്‍ (49), നിതീഷ് റാണ (31), സുമിത് നര്‍വാള്‍ (27 നോട്ടൗട്ട്) എന്നിവരാണ് ടീമിന് വിലപ്പെട്ട ആറു പോയന്‍റ് സമ്മാനിച്ചത്. ജയത്തോടെ 18 പോയന്‍റുമായി ഡല്‍ഹി നാലാം സ്ഥാനത്തേക്കുയര്‍ന്നു. സ്കോര്‍: രാജസ്ഥാന്‍ 238, 221. ഡല്‍ഹി 307, 156/8.
മൂന്നു വിക്കറ്റിന് 51 റണ്‍സെന്ന നിലയില്‍ നാലാംദിനം ബാറ്റിങ് തുടര്‍ന്ന് ഡല്‍ഹിക്ക് നൈറ്റ്വാച്ച്മാനായി ക്രീസിലത്തെിയ വികാസ് തൊകാസിനെയാണ് (10) ആദ്യം നഷ്ടമായത്. ടീം സ്കോര്‍ 76ലത്തെിയപ്പോള്‍ ധവാനെ തന്‍വീറുല്‍ ഹഖ് വിക്കറ്റിനു പിന്നില്‍ ചേതന്‍ ബിഷ്തിന്‍െറ ഗ്ളൗസിലത്തെിച്ചു. 70 പന്തു നേരിട്ട ധവാന്‍ എട്ടു ബൗണ്ടറിയുതിര്‍ത്തിരുന്നു. മിലിന്ദ് കുമാറും (10) എളുപ്പം കീഴടങ്ങിയതോടെ ആറിന് 100 റണ്‍സെന്ന നിലയിലായി ഡല്‍ഹി. പിന്നീട് നിര്‍ണായക ഘട്ടത്തില്‍ ചേതന്‍ രണ്ടു ക്യാച്ചുകള്‍ വിട്ടുകളഞ്ഞതാണ് രാജസ്ഥാന് തിരിച്ചടിയായത്. ഏഴാം വിക്കറ്റില്‍ റാണയും നര്‍വാളും ചേര്‍ത്ത 37 റണ്‍സ് ഡല്‍ഹിയുടെ തുണക്കത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.