ഡാൻസിലും കൈവെച്ച്​ വാർണർ; ‘ബുട്ടബൊമ്മ​’ ടിക്​ടോക്​ വീഡിയോ ഹിറ്റ്​ 

സിഡ്​നി: വെടിക്കെട്ട്​ ബാറ്റിങ്​ പ്രകടനം കൊണ്ട്​ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആസ്​ട്രേലിയൻ ബാറ്റ്​സ്​മാൻ ഡേവിഡ്​ വാർണർ ഈ ലോക്​ഡൗൺ കാലത്ത്​ തൻെറ നൃത്തത്തിലുള്ള കഴിവ്​ തേച്ചുമിനുക്കാനാണ്​ ഉപയോഗപ്പെടുത്തുന്നത്​.

അല്ലു അർജുൻ നായകനായ ‘അല വൈകുണ്ഡപുരംലോ’ എന്ന തെലുഗു ചിത്രത്തി​െല ‘ബുട്ടബൊമ്മ’ എന്ന ഹിറ്റ്​ ഗാനത്തിനൊത്ത്​ ചുവട്​ വെച്ച വാർണറിൻെറ ഏറ്റവും പുതിയ ടിക്​ടോക്​ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​​. 

ഡാൻസ്​ ചെയ്യുന്ന വാർണറിനും ഭാര്യ കാൻഡിസിനും ഇടയിലേക്ക്​ കുസുതികുടുക്കയായ മകളും രംഗപ്രവേശനം നടത്തി. ഐ.പി.എൽ ടീമായ സൺറൈസേഴ്​സ്​ ഹൈദരാബാദിൻെറ ജഴ്​സിയണിഞ്ഞായിരുന്നു ഒാസീസ് ​ഓപണറുടെ പ്രകടനം.  

Tags:    
News Summary - David Warner and wife Dance To Telugu Song tiktok video hit- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.