കോർട്​നി വാൽഷ്​ ബംഗ്ലാദേശ്​ ക്രിക്കറ്റ്​ ടീം ഇടക്കാല കോച്ച്

ധാ​ക്ക: മു​ൻ വെ​സ്​​റ്റി​ൻ​ഡീ​സ്​ പേ​സ്​ ബൗ​ള​ർ കോ​ർ​ട്​​നി വാ​ൽ​ഷി​നെ ബം​ഗ്ലാ​ദേ​ശ്​ ക്രി​ക്ക​റ്റ്​ ടീ​മി​​െൻറ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ത്രി​രാ​​ഷ്​​ട്ര ട്വ​ൻ​റി20 ടൂ​ർ​ണ​മ​െൻറി​നു​ള്ള കോ​ച്ചാ​യാ​ണ്​ വാ​ൽ​ഷി​​െൻറ നി​യ​മ​നം.

വാ​ൽ​ഷി​​െൻറ പ​രി​ച​യ​സ​മ്പ​ത്തും പ​രി​ശീ​ല​ക മി​ക​വും ടീ​മി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ബം​ഗ്ലാ​ദേ​ശ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ ന​സ്​​മു​ൽ ഹ​സ​ൻ പ​റ​ഞ്ഞു. 2016 തു​ട​ക്കം മു​ത​ൽ ബം​ഗ്ലാ​ദേ​ശി​​െൻറ ബൗ​ളി​ങ്​ കോ​ച്ചാ​ണ്​ വാ​ൽ​ഷ്.

ഒ​ക്​​ടോ​ബ​റി​ൽ ച​ന്ദി​ക ഹ​തു​ര​സിം​ഗ രാ​ജി​വെ​ച്ച ശേ​ഷം പ​രി​ശീ​ല​ക സ​ഥാ​നം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ടീം ​ഡ​യ​റ​ക്​​ട​ർ ഖാ​ലി​ദ്​ മ​ഹ്​​മൂ​ദാ​ണ്​ ടീ​മി​​െൻറ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്.
Tags:    
News Summary - Courtney Walsh named interim coach of Bangladesh cricket team -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.