അമ്പയർ സാക്ഷി; കൊമ്പുകോർത്ത്​ ഇന്ത്യ-ആസ്​ട്രേലിയ നായകന്മാർ

പെർത്ത്​: ഇന്ത്യ-ആസ്​ട്രേലിയ രണ്ടാം ക്രിക്കറ്റ്​ ടെസ്​റ്റി​​െൻറ നാലാംദിനവും തമ്മിൽ ഉരസി ഇരു ക്യാപ്​റ്റന്മാ രും. ആതിഥേയരുടെ രണ്ടാം ഇന്നിങ്​സ് പുരോഗമിക്ക​െവ 71ാം ഒാവറിൽ അമ്പയറായ ക്രിസ്​ ജൊഫാനിക്കു മുമ്പിൽവെച്ചാണ്​ ഇന ്ത്യൻ നായകൻ വിരാട്​ കോഹ്​ലിയും ഒാസീസ്​ നായകൻ ടിം പെയ്​നും തമ്മിൽ വാക്കേറ്റമുണ്ടായത്​.

ക്യാപ്റ്റന്മാർ അതിരുവിട്ടതോടെ ഇരുവരെയും ശാസിച്ച ജെഫാനി, നിങ്ങൾ ക്യാപ്റ്റന്മാരാണെന്ന് ഓർമപ്പെടുത്താനും മറന്നില്ല. ഉസ്​മാൻ ഖ്വാജക്കൊപ്പം മികച്ച രീതിയിൽ ഇന്നിങ്​സ്​ മുന്നോട്ടു നയിക്കവേ റൺസ്​ പൂർത്തിയാക്കാനായി നോൺ സ്​ട്രൈക്കർ എൻഡിലേക്ക്​ ഒാടിയെത്തിയ പെയ്​നി​​െൻറ അരികിലേക്ക്​ വന്നാണ്​ കോഹ്​ലി പ്രകോപിപ്പിക്കാൻ ശ്രമിച്ചത്​.

മൂന്നാം ദിനത്തിലെ അവസാന ഓവറില്‍ പെയ്‌നെ പുറത്താക്കാന്‍ ഇന്ത്യന്‍ ടീം ഒന്നാകെ അപ്പീല്‍ ചെയ്തതോടെയാണ്​ തര്‍ക്കത്തിന് തുടക്കമായത്. മത്സരശേഷം ഡ്രസിങ്​ റൂമിലേക്ക് മടങ്ങവെ ഇരുവരും പരസ്പരം പ്രകോപനം സൃഷ്​ടിച്ച് സംസാരിക്കുകയായിരുന്നു.

Tags:    
News Summary - Captains Virat Kohli and Tim Paine clashed- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.