ചിറ്റഗോങ്: ബംഗ്ളാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ളണ്ട് പിടിമുറുക്കുന്നു. ആതിഥേയരെ 248 റണ്‍സിന് പുറത്താക്കിയ ഇംഗ്ളണ്ട്, മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്സില്‍ എട്ടിന് 228 റണ്‍സ് എന്നനിലയിലാണ്. ഒന്നാമിന്നിങ്സില്‍ ഇംഗ്ളണ്ട് 293 റണ്‍സെടുത്തിരുന്നു. ഇതോടെ 273 റണ്‍സിന്‍െറ ഏറക്കുറെ സുരക്ഷിതമായ ലീഡാണ് സന്ദര്‍ശകര്‍ക്കുള്ളത്.
85 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സ് ആണ് രണ്ടാമിന്നിങ്സില്‍ ഇംഗ്ളണ്ടിന്‍െറ ടോപ് സ്കോറര്‍. സ്റ്റുവര്‍ട്ട് ബ്രോഡും (10) ക്രിസ് വോക്സും (11) ആണ് ക്രീസില്‍. അഞ്ചിന് 221 എന്നനിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ളാദേശ് 248ല്‍ ഒതുങ്ങി. സ്റ്റോക്സ് നാലു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.