പെര്‍ത്ത്: ആദ്യം മിച്ചല്‍ സ്റ്റാര്‍ക്കിന്‍െറയും ജോഷ് ഹേസല്‍വുഡിന്‍െറയും പന്തുകള്‍ക്കുമുന്നില്‍ ചൂളിയ ദക്ഷിണാഫ്രിക്കക്കെതിരെ ആസ്ട്രേലിയക്ക് മുന്‍തൂക്കം. വാക്കയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 242 റണ്‍സിന് എറിഞ്ഞൊതുക്കിയ ആസ്ട്രേലിയ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 105 റണ്‍സെടുത്തിട്ടുണ്ട്.
ഏകദിനത്തെപ്പോലും വെല്ലുന്ന വിധത്തില്‍ ബാറ്റു വീശിയ വാര്‍ണര്‍ 62 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത് ബാറ്റിങ് തുടരുമ്പോള്‍ മറുതലക്കല്‍ ഷോണ്‍ മാര്‍ഷ് 29 റണ്‍സുമായി ക്രീസിലുണ്ട്.
സ്റ്റാര്‍ക്കിന്‍െറയും ഹേസല്‍വുഡിന്‍െറയും പന്തുകള്‍ക്കുമുന്നില്‍ തുടക്കം മുതല്‍ പതറിയ ദക്ഷിണാഫ്രിക്കക്കായി പോരാടാന്‍ 84 റണ്‍സെടുത്ത കിന്‍റണ്‍ ഡി കോക്കും 51 റണ്‍സെടുത്ത ടെമ്പ ബാവുമയും മാത്രമേയുണ്ടായിരുന്നുള്ളൂ.
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ളസിസ് 37 റണ്‍സെടുത്തു. സ്റ്റീഫന്‍ കുക്ക്, ഹാഷിം അംല എന്നിവര്‍ റണ്ണെടുക്കാതെ കൂടാരം കയറി. സ്റ്റാര്‍ക് നാലു വിക്കറ്റും ഹേസല്‍വുഡ് മൂന്നു വിക്കറ്റും പിഴുതപ്പോള്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.