Posted On
date_range Updated On
date_range അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ്: പാകിസ്താനെ 185 റൺസിനു തകർത്തു; അഫ്ഗാനിസ്താന് കന്നിക്കിരീടം
ക്വാലാലംപുർ: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്താന് കിരീടം. കലാശപ്പോരിൽ പാകിസ്താനെ 185 റൺസിനു തകർത്താണ് അഫ്ഗാൻ കൗമാരപ്രതിഭകൾ കന്നിക്കിരീടം സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പർ ഇക്റാം ഫായിസിെൻറ സെഞ്ച്വറി (107) മികവിൽ 248 റൺസെടുത്ത അഫ്ഗാനെതിരെ പാകിസ്താൻ 63 റൺസിന് തകർന്നടിയുകയായിരുന്നു.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുജീബ് സദ്റാൻ, മൂന്നു വിക്കറ്റ് വീഴ്ത്തിയ ഖൈസ് അഹ്മദ് എന്നിവരുടെ ബൗളിങ് മികവിലായിരുന്നു അഫ്ഗാൻ തേരോട്ടം. പാക് നിരയിൽ മുഹമ്മദ് താഹ (19), ക്യാപ്റ്റൻ ഹസൻ ഖാൻ (10) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ടൂർണമെൻറിൽ ഇന്ത്യയും ബംഗ്ലാദേശും നേരത്തേതന്നെ പുറത്തായിരുന്നു. പരമ്പരയിലുടനീളം മികച്ച ബൗളിങ് പുറത്തെടുത്ത മുജീബ് സദ്റാനാണ് മാൻ ഒാഫ് ദ സീരീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.