കളിയാരാധകർക്ക് ആവേശത്തിെൻറ പുതുവർഷം. ഫുട്ബാളും ക്രിക്കറ്റും ടെന്നിസും ബാഡ്മിൻറണുമായി പോരാട്ടത്തിെൻറ 2019ലേക്ക് സ്വാഗതം. പോയവർഷത്തെ കായിക ഉത്സവങ്ങളെ ഫിഫ ലോകകപ്പ് റാഞ്ചിയെങ്കിൽ ഇക്കുറി ഒരുപിടി മത്സരങ്ങളുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഏഷ്യൻ കപ്പ് ഫുട്ബാൾ, കോപ അമേരിക്ക പോരാട്ടം, ഫിഫ വനിത ലോകകപ്പ്.
ഏഷ്യൻ കപ്പ് എട്ടുവർഷത്തിനു ശേഷം ഇന്ത്യ യോഗ്യത നേടിയ ഏഷ്യൻ കപ്പ് ഫുട്ബാൾ പോരാട്ടത്തോടെയാണ് പുതുവർഷത്തിന് കിക്കോഫ് കുറിക്കുന്നത്.
യു.എ.ഇ വേദിയാവുന്ന ഏഷ്യൻ കപ്പിന് ജനുവരി അഞ്ചിന് പന്തുരുളും. ആറിന് തായ്ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മികച്ച റാങ്കുമായി 2018 പിന്നിട്ട ഇന്ത്യ മികച്ച തയാറെടുപ്പോടെയാണ് വൻകരയുടെ പോരാട്ടത്തിനെത്തിയത്.
ഏകദിന ലോകകപ്പ് ക്രിക്കറ്റിെൻറ ആവേശപ്പോരാട്ടത്തിെൻറ വർഷമാണിത്. ഇംഗ്ലണ്ട് േവദിയാവുന്ന ക്രിക്കറ്റ് ഉത്സവത്തിലേക്ക് ടീമുകൾ നാളുകളെണ്ണിത്തുടങ്ങി. 2011ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ടീം അണിഞ്ഞ കിരീടം വീണ്ടെടുക്കാനുള്ള കരുത്തിലാണ് ഇന്ത്യ. ആസ്ട്രേലിയയിലെ ടെസ്റ്റ് വിജയത്തോടെ വിദേശ മണ്ണിൽ കോഹ്ലിയും സംഘവും അപകടകാരികളാണെന്ന് ബോധ്യപ്പെടുത്തിയതോടെ ടീം ഇന്ത്യ ലോകകപ്പിലെ ഹോട് ഫേവറിറ്റുകളായി മാറി. ഇംഗ്ലണ്ട്, ആസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവരും സൂപ്പർ പവറുകൾതന്നെ.
കോപ അമേരിക്ക ഇടവേളകൾക്കുശേഷം ലാറ്റിനമേരിക്കയിൽ ഫുട്ബാൾ വസന്തമെത്തുകയാണ്. 2014 ലോകകപ്പിന് വേദിയായ ബ്രസീൽ തെക്കൻ അമേരിക്കൻ പോരാട്ടത്തിന് വേദിയാവും. നെയ്മറുടെ ബ്രസീലും പുതുനിരയെ തേടുന്ന അർജൻറീനയും നിലവിലെ ചാമ്പ്യന്മാരായ ചിലി, കരുത്തരായ ഉറുഗ്വായ് തുടങ്ങി 10 ലാറ്റിനമേരിക്കൻ ടീമുകൾക്കൊപ്പം അതിഥികളായ 2022 ലോകകപ്പ് ആതിഥേയരായ ഖത്തറും മുൻ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാനുമുണ്ട്. ജൂൺ 14 മുതൽ ജൂലൈ ഏഴുവരെ അഞ്ച് ബ്രസീലിയൻ നഗരങ്ങളിലാണ് കോപ പോരാട്ടം.
ജനുവരി
5-ഫെബ്രുവരി-1: ഏഷ്യൻ കപ്പ് ഫുട്ബാൾ (യു.എ.ഇ)
14-27: ആസ്ട്രേലിയൻ ഒാപൺ (ടെന്നിസ്)
മാർച്ച്
5-10: ഒാൾ ഇംഗ്ലണ്ട് ഒാപൺ ബാഡ്മിൻറൺ
29-മേയ് 19: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്
മേയ്
12: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ (ഫുട്ബാൾ)
18: ഫുട്ബാൾ- എഫ്.എ കപ്പ് ഫൈനൽ (വെംബ്ലി സ്റ്റേഡിയം)
23-ജൂൺ 15: അണ്ടർ 20 ഫിഫ ഫുട്ബാൾ ലോകകപ്പ് (പോളണ്ട്)
26-ജൂൺ 9: ഫ്രഞ്ച് ഒാപൺ ടെന്നിസ് ഗ്രാൻഡ്സ്ലാം
30-ജൂൈല 15: ക്രിക്കറ്റ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് (ഇംഗ്ലണ്ട്)
ജൂൺ
1: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ (മഡ്രിഡ്)
7-ജൂൈല 7: വനിത ലോകകപ്പ് ഫുട്ബാൾ (ഫ്രാൻസ്)
9: യുവേഫ നേഷൻസ് ലീഗ് ഫൈനൽ (പോർച്ചുഗൽ)
14 - ജൂൈല 7: കോപ അമേരിക്ക ഫുട്ബാൾ (ബ്രസീൽ)
15-ജൂൈല 13 : ആഫ്രിക്ക നേഷൻസ് കപ്പ്
ഫുട്ബാൾ
ജൂൈല
1-14: വിംബ്ൾഡൺ ടെന്നിസ്
ആഗസ്റ്റ്
1-സെപ് 16: ഇംഗ്ലണ്ട് x ആസ്ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പര
14: യുവേഫ സൂപ്പർ കപ്പ് ഫുട്ബാൾ (ഇസ്തംബൂൾ)
19-25: ബാഡ്മിൻറൺ വേൾഡ് ചാമ്പ്യൻഷിപ് (സ്വിറ്റ്സർലൻഡ്)
26-സെപ് 9: യു.എസ് ഒാപൺ ടെന്നിസ്
സെപ്റ്റംബർ
28-ഒക്ടോ 6: വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ് (ദോഹ)
ക്രിക്കറ്റ് ഇന്ത്യ -ആസ്ട്രേലിയ x ഇന്ത്യ നാലാം ടെസ്റ്റ് (സിഡ്നി -ജനുവരി 3)
-ആസ്ട്രേലിയ vs ഇന്ത്യ ഏകദിനം (ജനുവരി 12, 15, 18)
-ന്യൂസിലൻഡ് Vs ഇന്ത്യഏകദിനം (ജനുവരി 23, 26, 28, 31, ഫെബ്രു 3)
-ന്യൂസിലൻഡ് Vs ഇന്ത്യ ട്വൻറി20 (ഫെബ്രുവരി 6, 8, 10)
-ഇന്ത്യ Vs ആസ്ട്രേലിയ ഏകദിനം (ഫെബ്രുവരി 24, 27, മാർച്ച് 2, 5, 8)
-ഇന്ത്യ Vs ആസ്ട്രേലിയ ട്വൻറി20 (മാർച്ച് 10, 13)
ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ മത്സരങ്ങൾ Vs ദക്ഷിണാഫ്രിക്ക (ജൂൺ 5)
Vs ആസ്ട്രേലിയ (ജൂൺ 9)
Vs ന്യൂസിലൻഡ് (ജൂൺ 13)
Vs പാകിസ്താൻ (ജൂൺ 16)
Vs അഫ്ഗാനിസ്താൻ (ജൂൺ 22)
Vs വിൻഡീസ് (ജൂൺ 27)
Vs ഇംഗ്ലണ്ട് (ജൂൺ 30)
Vs ബംഗ്ലാദേശ് (ജൂൈല 2)
Vs ശ്രീലങ്ക (ജൂൈല 6)
റാങ്കിങ് ഫിഫ: 1. ബെൽജിയം, 2. ഫ്രാൻസ്, 3. ബ്രസീൽ, 4. ക്രൊയേഷ്യ, 5. ഇംഗ്ലണ്ട്
ഹോക്കി: 1. ബെൽജിയം 2. ആസ്ട്രേലിയ, 3. നെതർലൻഡ്സ് 4. അർജൻറീന 5. ഇന്ത്യ
ടെസ്റ്റ് ടീം: 1. ഇന്ത്യ 2. ഇംഗ്ലണ്ട്. 3. ന്യൂസിലൻഡ് 4. ദക്ഷിണാഫ്രിക്ക, 5. ആസ്ട്രേലിയ
ഏകദിന ടീം: 1. ഇംഗ്ലണ്ട് 2. ഇന്ത്യ , 3. ന്യൂസിലൻഡ്, 4. ദക്ഷിണാഫ്രിക്ക, 5. പാകിസ്താൻ.
ട്വൻറി20 ടീം: 1. പാകിസ്താൻ, 2. ഇന്ത്യ, 3. ഇംഗ്ലണ്ട്, 4. ആസ്ട്രേലിയ 5. ദക്ഷിണാഫ്രിക്ക.
ബാഡ്മിൻറൺ (പുരു): 1. കെേൻറാ മൊമോട്ട, 2. ഷി യൂകി, 3. ചോ തിൻ ചെൻ, 4. ചെൻ ലോങ്. 5. സൺ വാൻ ഹോ.
ബാഡ്മിൻറൺ(വനിത): 1. തെയ് സൂ യിങ്, 2. നൊസോമി ഒകുഹര, 3. പി.വി. സിന്ധു, 4. ചെൻ യൂഫെയ് 5. അകാനെ യാമഗുചി.
ടെന്നിസ് (പു): 1. നൊവാക് ദ്യോകോവിച്, 2. റാഫേൽ നദാൽ, 3. റോജർ ഫെഡറർ, 4. അലക്സാണ്ടർ സ്വരേവ്, 5. യുവാൻ ഡെൽ പോട്രോ.
ടെന്നിസ് (വ): 1. സിമോണ ഹാലെപ്, 2. ആഞ്ജലിക് കെർബർ, 3. കരോലിനെ വോസ്നിയാക്കി, 4. എലിന സ്വിറ്റോലിന, 5. സ്ലൊവെയ്ൻ സ്റ്റീഫൻസ്
െഎ.സി.സി വ്യക്തിഗത റാങ്കിങ്
ടെസ്റ്റ് ബാറ്റിങ്: 1. വിരാട് കോഹ്ലി, 2. കെയ്ൻ വില്യംസൺ, 3. സ്റ്റീവ് സ്മിത്ത്, 4. ചേതേശ്വർ പുജാര, 5. ജോറൂട്ട്.
ഏകദിന ബാറ്റിങ്: 1. വിരാട് കോഹ്ലി 2. രോഹിത് ശർമ 3. റോസ് ടെയ്ലർ, 4. ജോ റൂട്ട്, 5. ബാബർ അസാം.
ട്വൻറി20 ബാറ്റിങ്: 1. ബാബർ അസാം 2. കോളിൻ മൺറോ, 3. ആരോൺ ഫിഞ്ച്, 4. എവിൻ ലൂയിസ് 5. ഫക്കർ സമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.