ഹീത്ത് സ്ട്രീക് സിംബാബ്വെ കോച്ച്

ഹരാരെ: മുന്‍ ക്യാപ്റ്റന്‍ ഹീത്ത് സ്ട്രീക് സിംബാബ്വെ ക്രിക്കറ്റ് ടീം പരിശീകന്‍. ഡേവ് വാട്മോറിനു പിന്‍ഗാമിയായാണ് മുന്‍ താരത്തിന്‍െറ നിയമനം. ലോകകപ്പ് ട്വന്‍റി20 സൂപ്പര്‍ പത്തില്‍ ഇടംനേടാതെ പോയതോടെയാണ് വാട്മോറിനെ പുറത്താക്കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഗുജറാത്ത് ലയണ്‍സ് ബൗളിങ് കോച്ചായും തുടരും. 2019 ലോകകപ്പിന് സിംബാബ്വെക്ക് യോഗ്യത ഉറപ്പാക്കുകയെന്ന വെല്ലുവിളിയുമായാണ് മുന്‍ ക്യാപ്റ്റന്‍ പുതിയ ദൗത്യമേറ്റെടുക്കുന്നത്. പരിശീലകനെന്ന നിലയില്‍ 29ന് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയോടെ അരങ്ങേറും.  ഇടക്കാല പരിശീലകനായ മഖായ എന്‍റിനി, സ്ട്രീക്കിനൊപ്പം ബൗളിങ് കോച്ചായി തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.