Posted On
date_range Updated On
date_range ഇന്ത്യക്ക് 161 റൺസ് വിജയ ലക്ഷ്യം
മൊഹാലി: ട്വന്റി20 ലോകകപ്പ് ഗ്രൂപ് ‘ബി’യിലെ അവസാന പോരാട്ടത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് റൺസ് 161 വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒാസീസിനായി ആരോൺ ഫിഞ്ച് (43), ഗ്ലെൻ മാക്സ് വെൽ(31), ഉസ്മാൻ ഖാജ(26) എന്നിവരാണ് തിളങ്ങിയത്. 34 പന്തിൽ നിന്നും രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഫിഞ്ചിൻെറ ഇന്നിങ്സ്. ഹർദിക് പാണ്ഡ്യ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഗ്രൂപ്പില്‍ അപരാജിതരായി ന്യൂസിലന്‍ഡ് അവസാന നാലിലേക്ക് അനായാസം ചുവടുവെക്കുകയും അയല്‍ക്കാരായ പാകിസ്താനും ബംഗ്ളാദേശും പുറത്താവുകയും ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ ക്വാര്‍ട്ടര്‍ പോരാട്ടമാണ് മൊഹാലിയിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.