Posted On
date_range Updated On
date_range ഫ്ലെച്ചർ 84; വിൻഡീസിന് എഴു വിക്കറ്റ് ജയം
ബംഗളൂരു: ട്വൻറി 20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ വിൻഡീസിന് എഴു വിക്കറ്റ് ജയം. ശ്രീലങ്ക ഉയർത്തിയ 121 റൺസെന്ന ലക്ഷ്യം 18.2 ഒാവറിൽ വിൻഡീസ് മറികടന്നു. 64 പന്തിൽ 84 റൺസ് നേടിയ ആന്ദ്രെ ഫ്ലെച്ചറാണ് വിൻഡീസിന് ജയമൊരുക്കിയത്. ജോൺസൺ ചാൾസ് (10), ആന്ദ്രെ റസ്സൽ (20) എന്നിവരും മികവ് പ്രകടിപ്പിച്ചു.
വെടിക്കെട്ട് താരം ഗെയ്ലിനെ കളത്തിലിറക്കാതെ തന്നെ ടീമിന് ജയിക്കാനായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഗെയ്ലിൻെറ ഒറ്റയാൻ മികവിൽ വിൻഡീസ് വിജയിച്ചിരുന്നു. നേരത്തേ ടോസ് നേടിയ വിൻഡീസ് ലങ്കയെ ബാറ്റിനയക്കുകയായിരുന്നു. തിസാര പെരേര (40), എയ്ഞ്ചലോ മാത്യൂസ് (20) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങിയത്. സാമുവൽ ബദ്രീ മൂന്നും ഡ്വെയ്ൻ ബ്രാവോ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ശക്തരായ ശ്രീലങ്കയെ ബൗളിങ്ങിലും ഫീൽഡിങ്ങിലും വിൻഡീസ് വരിഞ്ഞു മുറുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.