ഫുട്സാല്‍: ഗോവ-കൊല്‍ക്കത്ത മത്സരം സമനിലയില്‍, മുംബൈ സെമിയില്‍; ചെന്നൈ പുറത്ത്

പനാജി: പ്രീമിയര്‍ ഫുട്സാലില്‍ ഫോഗ്ലിയയുടെ ഹാട്രിക് മികവില്‍ ചെന്നൈക്കെതിരെ ജയം കൊയ്ത് മുംബൈ സെമിയിലത്തെി. കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് മുംബൈ ജയിച്ചത്. ഇതോടെ ചെന്നൈ പുറത്തായി. ആദ്യ മത്സരത്തില്‍ ഗോവയും കൊല്‍ക്കത്തയും സമനിലയില്‍ പിരിഞ്ഞു.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചെന്നൈ-മുംബൈ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് മുംബൈയായിരുന്നു. ഏഴാം മിനിറ്റില്‍ ഫോഗ്ലിയയിലൂടെ മുന്നിലത്തെിയ മുംബൈക്ക് രണ്ടു മിനിറ്റപ്പുറം മറുപടി ഗോള്‍ കിട്ടി. നെഞ്ചില്‍ ചേര്‍ത്തെടുത്ത ബാള്‍ മനോഹരമായി വലയിലേക്ക് തൊടുത്ത് സീന്‍ ഗാര്‍ണിയറാണ് ചെന്നൈയെ ഒപ്പമത്തെിച്ചത്. 15ാം മിനിറ്റില്‍ റൊമൂലോയുടെ റോക്കറ്റ് ഷോട്ടില്‍ ചെന്നൈ മുന്നിലത്തെി. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫോഗ്ലിയ ഒരിക്കല്‍ക്കൂടി വലകുലുക്കി. മൂന്നാം ക്വാര്‍ട്ടറിന്‍െറ മൂന്നാം മിനിറ്റില്‍ കാമിലിയോ വീണ്ടും ചെന്നൈയെ മുന്നിലത്തെിച്ചു. മൂന്നു മിനിറ്റിനുശേഷം മറുപടിയത്തെി. ചെന്നൈ നിരയുടെ പ്രതിരോധത്തിലെ വിള്ളല്‍ വ്യക്തമാക്കി റ്യാന്‍ ഗിഗ്സ് മുംബൈക്കായി സ്കോര്‍ ചെയ്ത് സമനില പിടിച്ചു. നിര്‍ണായകമായ അവസാന ക്വാര്‍ട്ടറിലെ 34ാം മിനിറ്റില്‍ ഫോഗ്ലിയ ഹാട്രിക് തികച്ച് മുംബൈക്ക് വിജയ ഗോള്‍ സമ്മാനിച്ചു.

റൊണാള്‍ഡീന്യോയുടെ അഭാവത്തില്‍ കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങിയ ഗോവ ഭാഗ്യംകൊണ്ടാണ് തോല്‍വിയറിയാതെ രക്ഷപ്പെട്ടത്. റൊണാള്‍ഡീന്യോയുടെ പകരക്കാരനായ കഫു എത്താത്തതിനാല്‍ പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് ഗോവ കളിക്കാനിറങ്ങിയത്. കൊല്‍ക്കത്തകായി വാന്‍ഡറും പൗലയും സ്കോര്‍ചെയ്തപ്പോള്‍ ഗോവക്കായി സാന്‍േറാസും വാംബറ്റയും ലക്ഷ്യം കണ്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.