Posted On
date_range Updated On
date_range 12 പന്തില്‍ 50; ഗെയ്ൽ യുവരാജിനൊപ്പം- വിഡിയോ
മെല്‍ബണ്‍: 12 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച് ക്രിസ് ഗെയ്ല്‍ റെക്കോഡിനൊപ്പം. ആസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ മെല്‍ബണ്‍ റെനഗെയ്ഡ്സിനുവേണ്ടി അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെയാണ് കരീബിയക്കാരന്‍ ക്രീസില്‍ ഉറഞ്ഞുതുള്ളിയത്. ഇതോടെ 2007 ട്വന്‍റി20 ലോകകപ്പില്‍ ഇംഗ്ളണ്ടിനെതിരെ യുവരാജ് സിങ് നേടിയ റെക്കോഡിനൊപ്പമത്തെി. ഏഴു സിക്സറുകള്‍ സഹിതമാണ് ഗെയ്ല്‍ അതിവേഗ 50 കടന്നത്. 21കാരന്‍ ഗ്രെഗ് വെസ്റ്റിനായിരുന്നു ഗെയ്ലില്‍നിന്ന് തല്ലുവാങ്ങാന്‍ ദുര്യോഗം. ഓവറിലെ അവസാന നാലു പന്ത് തലക്കുമുകളിലൂടെ അതിര്‍ത്തി കടത്തിയ ഗെയ്ല്‍ 27 റണ്‍സ് വാരിക്കൂട്ടി. പിന്നീട് ട്രാവിസിനെ മൂന്ന് സിക്സറുകളും പറത്തി അര്‍ധസെഞ്ച്വറി കടന്നു. മത്സരത്തില്‍ 17 പന്തില്‍നിന്ന് 56 റണ്‍സാണ് ഗെയ്ല്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.