Posted On
date_range Updated On
date_range ട്വന്‍റി20 ലോകകപ്പ് ഫൈനല്‍ പോരാട്ടം നാളെ
കൊല്‍ക്കത്ത: ആറാമത് ട്വന്‍റി20 ലോകകപ്പ് ഫൈനല്‍ ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കും. ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ളണ്ടും ഡാരന്‍ സമ്മി നയിക്കുന്ന വെസ്റ്റിന്‍ഡീസുമാണ് കലാശപ്പോരാട്ടത്തില്‍ മുഖാമുഖം കാണുക. ഈഡന്‍ ഗാര്‍ഡനില്‍ 7.30നാണ് മത്സരം ആരംഭിക്കുക.
ഗ്രൂപ് രണ്ടില്‍നിന്ന് തോല്‍വിയറിയാതെ കുതിച്ച ന്യൂസിലന്‍ഡിനെ സെമിയില്‍ സമഗ്രാധിപത്യത്തോടെ തോല്‍പിച്ചാണ് ഇംഗ്ളണ്ട് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. വെസ്റ്റിന്‍ഡീസാകട്ടെ, കരുത്തരായ ഇന്ത്യയെ അവസാനം വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ മറികടന്നു. വനിതകളുടെ ഫൈനലില്‍ വെസ്റ്റിന്‍ഡീസ് ആസ്ട്രേലിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.