തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ ശനിയാഴ്ച തുടങ്ങുന്ന കായിക മേളക്ക് കരിനിഴല്‍ വീഴ്ത്തി നോട്ട്കുരുക്ക്. ലക്ഷങ്ങളുടെ ചെലവുള്ള മേളക്ക് പണം ചെലവഴിക്കാനാവാതെ പ്രയാസപ്പെടുകയാണ് സംഘാടകര്‍. കായിക താരങ്ങളും പരിശീലകരും എത്തുന്നതോടെ പ്രയാസം ഇരട്ടിക്കും. എസ്.ബി.ടിയുടെ മൂന്ന് എ.ടി.എമ്മുകളാണ് കാമ്പസില്‍ സ്ഥാപിച്ചത്. ബാങ്കിനോട് ചേര്‍ന്നുള്ള എ.ടി.എമ്മിലാണ് വല്ലപ്പോഴും പണം നിക്ഷേപിക്കുന്നത്. പണമത്തെി മിനിറ്റുകള്‍ക്കകം എ.ടി.എമ്മുകള്‍ കാലിയാവുകയാണ് മൂന്നാഴ്ചത്തെ അനുഭവം.
വിവിധ ജില്ലകളില്‍നിന്നായി കായിക താരങ്ങളും രക്ഷിതാക്കളും അധ്യാപകരും കൂടിയത്തെുന്നതോടെ നോട്ടിനായി നെട്ടോട്ടമാവും. കാര്‍ഡ് സൈ്വപ് ചെയ്യാവുന്ന കട പോലും കാമ്പസിനു കിലോമീറ്റര്‍ ചുറ്റളവിലില്ല. കായിക മേള കണക്കിലെടുത്ത് കൂടുതല്‍ പണം എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആരും ബാങ്കിനോട് ആവശ്യപ്പെട്ടില്ല.
പണം ചെലവഴിക്കാനാവാതെ വിവിധ സബ് കമ്മിറ്റികളാണ് പ്രയാസപ്പെടുന്നത്. സ്വീകരണം മുതല്‍ മൈതാനവും ഉപകരണങ്ങളും ഒരുക്കല്‍ വരെയായി 18 ഉപസമിതികള്‍ ഉള്‍പ്പെടുന്നതാണ് സംഘാടക സമിതി.
ഓരോ സമിതിക്കും നീക്കി വെച്ച തുകയുടെ 90 ശതമാനം മുന്‍കൂറായി അനുവദിക്കാറുണ്ട്. അതത് കണ്‍വീനര്‍മാരുടെ പേരില്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പണമത്തെുക. ഇതിനെല്ലാം സ്വന്തം കീശയില്‍നിന്ന് പണം ചെലവഴിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. 54.77 ലക്ഷം രൂപയാണ് കായികമേളക്ക് വകയിരുത്തിയത്. സംഭാവനയുടെ വരവും കാര്യമായി കുറഞ്ഞിട്ടുണ്ട്. കൈയിലുള്ള കാശ് ചെലവഴിക്കാനും മടിയുള്ളതിനാല്‍ മൊത്തത്തില്‍ നോട്ട് വിചാരമാണ് കായികമേള നഗരിയിലെയും പ്രധാന വിശേഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.