പ്രീമിയർ ബാഡ്മിൻറൺ ലീഗ്: ചെന്നൈ സ്മാഷേഴ്സ് ജേതാക്കൾ

ഹൈദരാബാദ്: പ്രീമിയർ ബാഡ്മിൻറൺ ലീഗിൽ മുംബൈ റോക്കറ്റസിനെ തോൽപിച്ച് ചെന്നൈ സ്മാഷേഴ്സ് ജേതാക്കളായി. 4-3നായിരുന്നു ചെന്നൈയുടെ വിജയം.

കലാശപ്പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ക്രിസ് അദ്കോക്ക്, ഗബ്രിയേല അഡ്കോക്ക് എന്നിവർ മുംബൈ റോക്കറ്റ്സ് താരങ്ങളെ പരാജയപ്പെടുത്തി ചെന്നൈക്ക് 2-0ൻെറ ലീഡ് സമ്മാനിച്ചു. തുടർന്ന് സങ് ജി ഹ്യൂനിനെ ഇന്ത്യൻതാരം പി.വി സിന്ധു 11-8, 11-8 എന്ന സ്കോറിന് കീഴടക്കി. സിന്ധുവിന്റെ വിജയം ചെന്നൈക്ക് 3-0ന് ലീഡ് നേടിക്കൊടുത്തു. എന്നാൽ പുരുഷ ഡബിൾസിൽ വിജയം മുംബൈക്കൊപ്പമായിരുന്നു. ഇതോടെ 2-3 എന്ന സ്കോറായി മത്സരം കടുത്തു.  അടുത്ത മത്സരത്തിൽ എച്.എസ് പ്രണോയ് പി. കശ്യപിനെ തോൽപിച്ചതോടെ ലീഡ് നില 3-3 എന്നായി. 

അവസാനത്തെയും അഞ്ചാമത്തേതും  മത്സരത്തിൽ മുംബൈ റോക്കറ്റ്സിൻെറ അജയ് ജയറാമും ചെന്നൈ സ്മാഷേഴ്സിൻെറ താനോങ്സാകും കിരീടപ്പോരാട്ടത്തിനായി കടുത്ത മത്സരം കാഴ്ച വെച്ചു. ഒടുവിൽ 9-11, 11-7, 11-3 എന്ന സ്കോറിന് ചെന്നൈ വിജയിക്കുകയായിരുന്നു.

ചാമ്പ്യന്മാരായ ചെന്നൈക്ക് 3 കോടി രൂപയും റണ്ണേഴ്സ് അപ്പാ‍യ മുംബൈക്ക് 1.5 കോടിയും പാരിതോഷികമായി ലഭിച്ചു.
 


 

Tags:    
News Summary - PBL 2017 Final: Chennai Smashers Beat Mumbai Rockets 4-3 To Lift Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.