സൈനയുമായി ഹായ്​ ബൈ ബന്ധം മാത്രം: പി വി സിന്ധു

ഹൈദരാബാദ്​: ഇന്ത്യൻ ബാഡ്​മിൻറൺ ചരിത്രത്തിൽ സ്വർണലിപികളാൽ എഴുതപ്പെട്ട രണ്ട്​ താരങ്ങൾ. പി.വി സിന്ധുവും സൈന നെഹ്​വാളും. ക്രിക്കറ്റിൽ മാത്രം ഒതുങ്ങി നിൽകുമായിരുന്ന ഇന്ത്യൻ കായിക രംഗത്തെ രാജ്യാന്തര നേട്ടങ്ങൾ കൊണ്ട്​ മറ്റ്​ കായിക ഇനങ്ങളിലേക്ക്​ കൂടി വ്യാപിപ്പിച്ച അനേകം താരങ്ങളിലെ രണ്ട്​ ​െപൺകുട്ടികൾ. ഇരുവരും ഹൈദരാബാദ്​ സ്വദേശികൾ. 

എന്നാൽ ഒരേ ഇനത്തിൽ മൽസരിക്കുന്നവർക്കിടയിലെ തൊഴിൽപരമായ അകൽച്ചക്ക്​​ പുറമേ സൈനയും സിന്ധുവും തമ്മിലുള്ള പടലപ്പിണക്കങ്ങൾ പലപ്പോഴും വാർത്തകളിൽ ഇട​ം നേടിയിരുന്നു. ഇരുവരും പരസ്​പരം ഏറ്റുമുട്ടിയപ്പോഴൊക്കെ കോർട്ടിന്​ ചുറ്റും ജനപ്രളയമുണ്ടായി. 

സൈനയും സിന്ധുവും തമ്മിലുള്ള കോർട്ടിനകത്തെ പോരാട്ടം എല്ലാർക്കുമറിയാവുന്ന കാര്യമാണെങ്കിലും പുറത്ത്​ ഇരുവരും സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ടോയെന്ന്​ സംശയിക്കാത്തവർ ചുരുക്കമായിരിക്കും. ഒടുവിൽ സിന്ധു തന്നെ അതിന്​ വിശദീകരണവുമായി എത്തി. 

‘‘ഞങ്ങൾ സുഹൃത്തുക്കളാണ്​’’ പക്ഷെ ‘‘ഹായ്​ ബൈ സുഹൃത്തുക്കളാണെന്ന്​ മാത്രം’’ അത്ര തന്നെ. പരിശീലന മത്സരങ്ങൾ സൈനയുമൊത്ത്​ കളിക്കാറുണ്ട്​, പക്ഷെ സംസാരിക്കാനോ സൗഹൃദം പുതുക്കാനോ സമയം കിട്ടാറില്ല. ഞങ്ങൾക്ക്​ പരിശീലനത്തിൽ ​ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാലാണത്​, ഹിന്ദുസ്​ഥാൻ ടൈംസിന്​ അനുവദിച്ച അഭിമുഖത്തിൽ സിന്ധു പറഞ്ഞു.

മത്സരിക്കാനായി കോർട്ടിലിറങ്ങു​േമ്പാൾ എതിരാളി​യെ തോൽപിക്കാനുള്ള ത്വര സ്വാഭാവികമാണ്​. വിജയിക്കാനാണ്​ മത്സരിക്കുന്നത്​. കോർട്ടിനകത്തെ ശത്രുത മാത്രമാണത്​ സിന്ധു കൂട്ടിച്ചേർത്തു. രണ്ട്​ അന്താരാഷ്​ട്ര മത്സരങ്ങളിൽ ഏറ്റ്​മുട്ടിയപ്പോൾ ഇരുവരും ഒാരോ മൽസരങ്ങളിൽ വിജയിച്ചിരുന്നു. 

നിലവിൽ പിബിഎൽ ടൂർണമ​​​​െൻറിലെ ചെന്നൈ സ്​മാഷേർസ്​ ടീമിലാണ് സിന്ധു.​ സൈന നെഹ്​വാൾ അവാധെ വാരിയേഴ്​സിലും. 

Tags:    
News Summary - Hi and Bye types Sindhu on friendship with Saina - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.