ചണ്ഡിഗഢ്: ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ വനിതാ സിംഗ്ള്‍സ് കിരീടം മലയാളി താരം പി.സി. തുളസിക്ക്. ഫൈനലില്‍ ടോപ് സീഡായ തന്‍വി ലാഡിനെ നേരിട്ടുള്ള സെറ്റില്‍ കീഴടക്കിയാണ് തുളസി കരിയറിലെ ആദ്യ ദേശീയ കിരീടമണിഞ്ഞത്. സ്കോര്‍ 21-9, 21-13. ഏഷ്യന്‍ ഗെയിംസിലും യൂബര്‍ കപ്പിലും ടീം ഇനത്തില്‍ ഇന്ത്യക്കായി വെങ്കലമണിഞ്ഞ തുളസി 2011ല്‍ സീനിയര്‍ റാങ്കിങ് ബാഡ്മിന്‍റണില്‍ കിരീടമണിഞ്ഞിരുന്നു.
2008ല്‍ യൂത്ത് കോമണ്‍വെല്‍ത്ത് കിരീടം നേടി ആദ്യ അന്തരാഷ്ട്ര മെഡല്‍ സ്വന്തമാക്കി. 2010 ദേശീയ സീനിയറില്‍ ഫൈനലിലത്തെിയെങ്കിലും സയാലി ഘോഷ്വാലിനോട് തോറ്റു മടങ്ങി. ഈ നഷ്ടമാണ് ഇക്കുറി ചണ്ഡിഗഢില്‍ നികത്തിയത്.
പാലക്കാട് സ്വദേശികളായ ടി.വി. പ്രശാന്തിന്‍െറയും ചന്ദ്രികയുടെയും മകളാണ് 24കാരി. ഹൈദരാബാദ് ഗോപിചന്ദ് അക്കാദമിയിലാണ് പരിശീലനം. ‘ഇതെന്‍െറ സ്വപ്നസാക്ഷാത്കാരമാണ്. ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്നു ദേശീയ ചാമ്പ്യന്‍പട്ടം. കരിയറിലെ ഏറ്റവും മികച്ച ദിവസമാണിത്. കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ക്ക് ഒരുങ്ങാനുള്ള ആത്മവിശ്വാസം കൂടിയായി ഈ നേട്ടം’ -തുളസി പറഞ്ഞു.
വര്‍മ സഹോദരങ്ങളുടെ പോരാട്ടമായ പുരുഷ സിംഗ്ള്‍സില്‍ സമീര്‍ വര്‍മ ജേതാവായി. സൗരവ് വര്‍മയെ 21-16, 21-16 സ്കോറിനാണ് സമീര്‍ കീഴടക്കിയത്. മിക്സഡ് ഡബ്ള്‍സില്‍ മലയാളി കൂട്ടുകെട്ടായ അരുണ്‍ വിഷ്ണു-അപര്‍ണ ബാലന്‍ സഖ്യം തുടര്‍ച്ചയായി അഞ്ചാം തവണയും കിരീടമണിഞ്ഞു. 2007ല്‍ വി. ദിജുവിനൊപ്പവും കിരീടമണിഞ്ഞ അപര്‍ണയുടെ ആറാമത്തെയും. ഫൈനലില്‍ പ്രണവ് ചോപ്ര-സിക്കി റെഡ്ഡി സഖ്യത്തെയാണ് അപര്‍ണ-വിഷ്ണു സഖ്യം തോല്‍പിച്ചത്. വനിതാ ഡബ്ള്‍സില്‍ അപര്‍ണ ബാലന്‍-പ്രജക്ത സാവന്ത് സഖ്യം തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.