കൊറിയന്‍ ഓപണ്‍: അജയ് ജയറാം സെമിയില്‍

സോള്‍: ജപ്പാന്‍താരം ഷോ സസാകിയെ അട്ടിമറിച്ച് കൊറിയന്‍ ഓപണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ അജയ് ജയറാം സെമിയിലത്തെി. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21^19, 16^-21, 21^16 എന്ന സ്കോറിനാണ് ലോക 26ാം നമ്പര്‍ താരമായ സസാകിയെ തോല്‍പിച്ചത്. രണ്ടു സെറ്റിലും പിന്നില്‍നിന്ന് പൊരുതിയാണ് 32ാം റാങ്കുകാരനായ അജയ് ജയറാം വിജയം രുചിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലെ ആദ്യ സെറ്റില്‍ 3^11 എന്ന സ്കോറില്‍നിന്നാണ് അജയ് പൊരുതിക്കയറിയത്.
രണ്ടാം സെറ്റില്‍ 6^1ന് അജയ് മുന്നിട്ട് നിന്നെങ്കിലും ആക്രമണത്തിന് വേഗതകൂട്ടി സസാകി തിരിച്ചുവന്നു. നിര്‍ണായകമായ അവസാന സെറ്റിലും ഒരുഘട്ടത്തില്‍ അജയ് പിന്നിലായിരുന്നു. 6^9 എന്നനിലയില്‍നിന്ന് 12^12ലത്തെിയ അജയിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.