ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ നിന്ന് ഏക ഇന്ത്യന്‍ പ്രതീക്ഷയായ പി. കശ്യപ് പുറത്ത്. ആറാം സീഡ് ചൈനീസ് തായ്പേയ് താരം ചൗ തിയെന്‍ ചെന്‍ ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കശ്യപിനെ തോല്‍പിച്ചു വിട്ടത്. സ്കോര്‍ 21^14,21^18. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ കശ്യപിന്‍െറ തോല്‍വിയോടെ ജപ്പാനില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.
ഇന്നലെ കശ്യപിനോട് ഏറ്റുമുട്ടി കെ. ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും പുരുഷ സിംഗ്ള്‍സില്‍നിന്ന് പുറത്തായിരുന്നു. സീഡ് ചെയ്യപ്പെടാത്ത കശ്യപ്, ലോക നാലാം നമ്പറായ ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തകര്‍ത്തത്. 45 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21^11, 21^19ന് കശ്യപ് ജയിച്ചുകയറി.
ലോക ഒന്നാം നമ്പര്‍ വനിതാ താരം സൈന നെഹ്വാളും നേരത്തേ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നേരിട്ടുള്ള ഗെയിമുകളിലാണ് സൈനയും മുട്ടുകുത്തിയത്. ഒന്നാം റൗണ്ടില്‍ പി.വി. സിന്ധുവിനെ തോല്‍പിച്ചത്തെിയ ആതിഥേയ താരം മിനാത്സു മിതാനിയാണ് ലോക ചാമ്പ്യന്‍ഷിപ് വെള്ളി മെഡല്‍ ജേത്രിയെ തലകുനിപ്പിച്ചത്. 21^13, 21^16ന് ലോക 18ാം നമ്പര്‍ താരം ജയം പിടിച്ചു.
ലീ ഡോങ് ക്യൂന്‍ ആണ് മലയാളിതാരം പ്രണോയിയുടെ വഴിമുടക്കിയത്. കൊറിയന്‍ താരത്തിന് മുന്നില്‍ 21^9, 21^16 സ്കോറിന് പ്രണോയ് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.