കഴിഞ്ഞ വര്‍ഷം കളി മതിയാക്കാന്‍ ആലോചിച്ചു -സൈന നെഹ്വാള്‍

ഹൈദരാബാദ്: മോശം പ്രകടനങ്ങളെ തുടര്‍ന്ന് കളി മതിയാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ചിന്തിച്ചിരുന്നതായി ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് വെള്ളി മെഡല്‍ ജേത്രിയായ സൈന നെഹ്വാള്‍. എന്നാല്‍, കോച്ച് വിമല്‍ കുമാര്‍ തന്‍െറ രക്ഷകനായി അവതരിക്കുകയായിരുന്നെന്ന് താരം വെളിപ്പെടുത്തി. ആത്മവിശ്വാസം പകരുകയും കരിയര്‍ മുന്നോട്ടുനീക്കാന്‍ സഹായിക്കുകയും ചെയ്തത് വിമല്‍ കുമാറാണെന്ന് ഇന്ത്യന്‍ താരം പറഞ്ഞു. മെഡല്‍ നേട്ടത്തിനുശേഷം ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചത്തെിയ സൈന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ‘ബംഗളൂരുവിലേക്ക് മാറാനുള്ള തീരുമാനം ശരിക്കും സഹായിച്ചു. അത് എല്ലാവര്‍ക്കും കാണാനുമാകുന്നുണ്ട്. അതിനുശേഷം ഞാന്‍ ഒരുപാട് മാറി. വ്യക്തി എന്നനിലയിലും. ഞാന്‍ ലോക ഒന്നാം നമ്പറായി. ചൈന ഓപണും ഇന്ത്യ ഓപണും ജയിച്ചു. ഓള്‍ ഇംഗ്ളണ്ട്, ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഫൈനലിലത്തെി. ഇതെല്ലാം ഞാന്‍ ബംഗളൂരുവിലേക്ക് മാറിയതുകൊണ്ടാണ്’ -സൈന വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.