പെണ്‍പട മുന്നോട്ട്

ജകാര്‍ത്ത: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആഹ്ളാദത്തിന്‍െറയും നഷ്ടത്തിന്‍െറയും ദിനം. പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ കളത്തിലിറങ്ങിയ ഇന്ത്യയുടെ എല്ലാ വനിത താരങ്ങളും തകര്‍പ്പന്‍ ജയവുമായി അവസാന എട്ടിലേക്ക് മുന്നേറിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ അവശേഷിച്ച പ്രതീക്ഷകളും അസ്തമിച്ചു. വനിതാ സിംഗ്ള്‍സില്‍ നിലവിലെ വെങ്കല മെഡല്‍ ജേത്രി പി.വി. സിന്ധുവാണ് കൂട്ടത്തിലെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സിംഗ്ള്‍സില്‍ സൈന നെഹ്വാളും വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യവും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചവരില്‍ ഉള്‍പ്പെടുന്നു.
വനിതകള്‍ ജയാരവമുയര്‍ത്തിയ ദിനത്തില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് തികഞ്ഞ നിരാശയാണ് ബാക്കിയായത്. സിംഗ്ള്‍സില്‍ വന്‍ പ്രതീക്ഷയുമായി പ്രീക്വാര്‍ട്ടറിലത്തെിയ ലോക മൂന്നാം നമ്പര്‍ താരം കെ. ശ്രീകാന്തും മലയാളിതാരം എച്ച്.എസ്. പ്രണോയിയും തോറ്റുപുറത്തായി.
ശ്രീകാന്തിന്‍േറതാണ് ഞെട്ടിക്കുന്ന തോല്‍വി. മൂന്നാം നമ്പര്‍ ലോക താരവും മൂന്നാം സീഡുമായ ശ്രീകാന്തിനെ 13ാം സീഡ് ഹോങ്കോങ് താരം ഹു യന്‍ ആണ് അട്ടിമറിച്ചത്. ആദ്യ സെറ്റ് അനായാസം നേടി ജയത്തിലേക്കെന്ന പ്രതീക്ഷയുണര്‍ത്തിയതിനുശേഷമായിരുന്നു ഇന്ത്യന്‍താരത്തിന്‍െറ വീഴ്ച. 21^14, 17^21, 21^23ന് ശ്രീകാന്തിന്‍െറ പോരാട്ടം അവസാനിച്ചു.
ഡെന്മാര്‍ക്കിന്‍െറ ഏഴാം സീഡ് വിക്ടര്‍ അക്സല്‍സെനിന് മുന്നിലാണ് 11ാം സീഡായ പ്രണോയ് പൊരുതിവീണത്. സ്കോര്‍: 21^16, 19^21, 21^18.
 പരിക്കിന്‍െറ പിടിയില്‍നിന്ന് മോചിതയായത്തെിയ സിന്ധു, ചൈനയുടെ ഒളിമ്പിക് ചാമ്പ്യനും ലോക മൂന്നാം നമ്പറുമായ ലി സുറുയിയെയാണ് അട്ടിമറിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍കൂടിയായ സുറുയി കനത്ത പോരാട്ടത്തിനൊടുവില്‍ 21^17, 14^21, 21^16 സ്കോറിനാണ് മുട്ടുകുത്തിയത്.
ജപ്പാന്‍െറ സയാക തകാഹഷിയെ നേരിട്ടുള്ള സെറ്റുകളിലാണ് സൈന പറഞ്ഞുവിട്ടത്. 21^18, 21^14ന് ലോക രണ്ടാം നമ്പര്‍ താരം പ്രീക്വാര്‍ട്ടര്‍ തന്‍േറതാക്കി.
മൂന്നു ഗെയിം നീട്ട പോരാട്ടത്തിലാണ് ജ്വാല^അശ്വിനി സഖ്യവും പ്രീക്വാര്‍ട്ടര്‍ കടമ്പ താണ്ടിയത്. ജപ്പാന്‍െറ എട്ടാം സീഡ് റെയ്ക കകിവ^മിയൂകി മേദ ജോടി 21^15, 18^21^, 21^19 സ്കോറിനാണ് 13ാം സീഡ് ഇന്ത്യന്‍ സഖ്യത്തിന് മുന്നില്‍ മുട്ടുകുത്തിയത്. ജപ്പാന്‍െറതന്നെ മറ്റൊരു ജോടിയായ നോകോ ഫുകുമന്‍^കുരുമി യൊനാവോ ആണ് ക്വാര്‍ട്ടറില്‍ എതിരാളി. ജ്വാല^അശ്വിനി സഖ്യം 2011ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് ലോക ചാമ്പ്യന്‍ഷിപ് മെഡലുകള്‍ നേടിയ ഏക ഇന്ത്യന്‍താരമായി ചരിത്രം സൃഷ്ടിച്ച സിന്ധു തുടര്‍ച്ചയായ മൂന്നാം മെഡലാണ് ലക്ഷ്യമിടുന്നത്. രണ്ടാം റൗണ്ടിലും ഒരു സെറ്റ് നഷ്ടമായതിനുശേഷം ശക്തമായി തിരിച്ചടിച്ച് മത്സരം പിടിച്ച സിന്ധു, പ്രീക്വാര്‍ട്ടറില്‍ മികച്ച രീതിയിലാണ് തുടങ്ങിയത്. മികച്ച ഫോമിലല്ല എന്ന ആശങ്കകളെല്ലാം അസ്ഥാനത്താക്കി ആദ്യ ഗെയിമില്‍ 5^1 എന്ന നിലയിലാണ് താരം മുന്നേറിയത്. ഇടക്ക് സുറുയി തിരിച്ചുവന്ന് 16^17 എന്ന നിലയില്‍ കാര്യങ്ങളത്തെിച്ചെങ്കിലും തുടര്‍ന്ന് മൂന്നു പോയന്‍റുകള്‍ ഒന്നിനുപിന്നാലെ നേടി സിന്ധു മുന്നിലത്തെി ഗെയിം പിടിച്ചു.
എന്നാല്‍, പരിചയസമ്പത്തിന്‍െറ കരുത്തില്‍ തിരിച്ചടിച്ച ചൈനീസ് താരം രണ്ടാം ഗെയിമില്‍ ഇന്ത്യന്‍താരത്തെ അടിച്ചമര്‍ത്തി. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ സിന്ധു 11^6ന് മികച്ച ഫോമില്‍ മുന്നേറി. ഇഞ്ചോടിഞ്ച് പൊരുതിയ സുറുയി 14^14ന് ഒപ്പമത്തെിയെങ്കിലും 13ാം റാങ്കുകാരിയായ ഇന്ത്യന്‍താരം വിട്ടുകൊടുത്തില്ല. തുടര്‍ച്ചയായ നാലു പോയന്‍റുകളുമായി 18^14ന് കുതിച്ച സിന്ധു ഒടുവില്‍ 21^16ന് ഗെയിം പിടിച്ചു.  കൊറിയയുടെ സങ് ജി^ഹ്യൂനാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്‍െറ എതിരാളി. എട്ടാം സീഡായ കൊറിയന്‍ താരത്തെ തോല്‍പിക്കാനായാല്‍ തന്‍െറ മൂന്നാം വെങ്കലം സിന്ധുവിന് ഉറപ്പിക്കാം.
രണ്ടാം സീഡ് സൈന 47 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ അനായാസമാണ് 14ാം സീഡ് തകഹാഷിയെ മറികടന്നത്. ചൈനയുടെ ആറാം സീഡ് വാങ് യിഹാനാണ് ക്വാര്‍ട്ടര്‍ എതിരാളി. ലോക ചാമ്പ്യന്‍ഷിപ്പില്‍ സൈനയുടെ തുടര്‍ച്ചയായ ആറാം ക്വാര്‍ട്ടറാണിത്.
കഴിഞ്ഞ അഞ്ചു തവണയും ഈ ഘട്ടത്തില്‍ വീണ താരം ഇത്തവണ ചരിത്രം ആവര്‍ത്തിക്കാതിരിക്കാനുള്ള കഠിനപ്രയത്നത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.