ശ്രീകാന്തിനും സിന്ധുവിനും വിജയത്തുടക്കം

ജകാര്‍ത്ത: ലോക ബാഡ്മിന്‍റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ബലം നല്‍കി കെ. ശ്രീകാന്തും പി.വി. സിന്ധുവും ആദ്യ മത്സരങ്ങള്‍ ജയിച്ച് മുന്നേറി. പുരുഷ വിഭാഗം സിംഗ്ള്‍സില്‍ ലോക മൂന്നാം നമ്പറായ ശ്രീകാന്തിന് അനായാസമായിരുന്നു നേരിട്ടുള്ള സെറ്റുകളിലെ ജയം.
എന്നാല്‍, നിലവിലെ വെങ്കല ജേത്രിയായ സിന്ധുവിന് കടുത്ത പോരാട്ടം വേണ്ടിവന്നു.
ഒന്നാം റൗണ്ടില്‍ 24 മിനിറ്റ് മാത്രം നീണ്ട ഏകപക്ഷീയ മത്സരത്തില്‍ ആസ്ട്രേലിയന്‍ താരം മൈക്കല്‍ ഫരിമാനെ 21^10, 21^13 സ്കോറിനാണ് ശ്രീകാന്ത് തകര്‍ത്തത്. ചൈനീസ് തായ്പേയ്യുടെ സു ജെന്‍ ഹാവോയാണ് രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തിന്‍െറ എതിരാളി.  
വനിതകളുടെ സിംഗ്ള്‍സില്‍ ആദ്യ റൗണ്ടില്‍ ബൈ കിട്ടിയതിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ മത്സരത്തിനിറങ്ങിയ സിന്ധു, ഡെന്മാര്‍ക്കിന്‍െറ ലൈന്‍ യാര്‍ഫെല്‍റ്റിനെ 11^21, 21^17, 21^16 സ്കോറിനാണ് സിന്ധു മറികടന്നത്. ലോക 35 ാം റാങ്കുകാരിക്ക് മുന്നില്‍ സിന്ധു ശരിക്കും വിയര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.