യു​വി​യു​െ​ട  വി​ജ​യോ​ദ​യം

ഹൈദരാബാദ്: പത്താം െഎ.പി.എല്ലിെൻറ ഉദ്ഘാടനദിനം സൺറൈസേഴ്സിെൻറ 35 റൺസിെൻറ വിജയോദയത്തിൽ ഏറെ സന്തോഷിച്ചത് ഇന്ത്യൻ ആരാധകരാകും. പ്രായത്തിെൻറ ബൗൺസറുകളെ വകമാറ്റി യുവരാജ് സിങ് ഉപ്പൽ സ്റ്റേഡിയത്തിൽ നിറഞ്ഞാടിയപ്പോൾ ആരാധകമനസ്സിൽ പഴയ കാലം വിരുന്നെത്തിയിരിക്കും. 17 വർഷമായി ഇന്ത്യൻ ടീമിൽ അകത്തും പുറത്തുമായി കളിച്ച യുവി സൺറൈസേഴ്സിന് വേണ്ടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ അടിച്ചു കൂട്ടിയത് 62 റൺസ്. അതും 27 പന്തിൽ. മൂന്ന് സിക്സും ഏഴ് ഫോറും ഇൗ ബാറ്റിൽനിന്ന് പറന്നു. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് യുവരാജിെൻറ മികവിൽ 20 ഒാവറിൽ നാല് വിക്കറ്റിന് 207 റൺസ് സ്വന്തമാക്കി. മോയ്സസ് ഹെൻറിക്വസ് 52ഉം ശിഖർ ധവാൻ 40ഉം റൺസ് നേടി. വിരാട് കോഹ്ലിയുെട അഭാവത്തിൽ  ഷെയ്ൻ വാട്സൺ നയിച്ച ബാംഗ്ലൂർ 19.4 ഒാവറിൽ 172 റൺസിന് പുറത്താകുകയായിരുന്നു. ക്രിസ് ഗെയ്ൽ 32ഉം കേദാർജാദവ് 31ഉം ട്രവിസ് ഹെഡ് 30ഉം റൺസെടുത്തു. 

ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെ ഏകദിന, ട്വൻറി20 പരമ്പരയിൽ തിരിച്ചുവന്നത് ബാറ്റിങ്ങിൽ തന്നെ ഏറെ സഹായിച്ചെന്ന് യുവരാജ് മത്സരശേഷം പറഞ്ഞു. തിരിച്ചുവരവിനെക്കുറിച്ച് പരിഭ്രമമില്ലായിരുന്നുവെന്ന്  താരം പറയുന്നു. സാഹചര്യത്തിനനുസരിച്ച് കളിക്കാനാവുന്നുണ്ട്. ആത്മാർപ്പണത്തിെൻറയും കഠിനാധ്വാനത്തിെൻറയും ഫലമായിരുന്നു ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവെന്നും യുവി വ്യക്തമാക്കി. റോയൽ ചലഞ്ചേഴ്സിനെതിരെ ആസ്വദിച്ചാണ് ബാറ്റ് ചെയ്തത്. രണ്ടുവർഷമായി ബാറ്റിങ്ങിൽ ഉയർച്ചയും താഴ്ചയുമായിരുന്നു.  ഇൗ ഫോം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും യുവരാജ് പറഞ്ഞു.
Tags:    
News Summary - yuvaraj singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.