സെവാഗി​െൻറ റെക്കോർഡ്​ തകർത്ത്​ കോഹ്​ലി; മുന്നിൽ ഗവാസ്​കർ മാത്രം

ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിക്ക്​ ടെസ്റ്റിൽ മറ്റൊരു റെക്കോർഡ്​ കൂടി. ഏറ്റവും വേഗത്തിൽ 6000 റൺസ്​ തികക്കുന്ന ഇന്ത്യൻ ബാറ്റ്​സ്​മാൻമാരിൽ സുനിൽ ഗവാസ്​കറിന്​ തൊട്ടു താഴെയാണ്​ ഇപ്പോൾ കോഹ്​ലിയുടെ സ്ഥാനം. ഇന്ത്യയുടെ മുൻ വെടിക്കെട്ട്​ താരം വിരേന്ദർ സെവാഗി​​​െൻറ റെക്കോർഡാണ്​ കോഹ്​ലി മറികടന്നത്​. 

ത​​​െൻറ 70ാമത്തെ ടെസ്റ്റിൽ 119ാമത്തെ ഇന്നിങ്​സിലാണ്​ കോഹ്​ലി റെക്കോർഡ്​ കുറിച്ചത്​. ഇംഗ്ലണ്ടിനെതിരായ നാലാമത്തെ ടെസ്റ്റി​ൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്​സിലായിരുന്നു നായകൻ പുതിയ നേട്ടം കുറിച്ചത്​​. 65 ടെസ്റ്റിൽ 6000 റൺസ്​ കുറിച്ച ഗവാസ്​കർ ഒന്നാമതും 70 ടെസ്റ്റിൽ അത്രയും റൺസ്​ അടി​െച്ചടുത്ത കോഹ്​ലി രണ്ടാമതുമാണ്​. സെവാഗ്​ 72 ടെസ്റ്റിലും രാഹുൽ ദ്രാവിഡ്​ 73 ടെസ്റ്റുകളിലുമാണ്​ 6000 റൺസെടുത്തത്​. സചിനാക​െട്ട 76 ടെസ്റ്റുകളിലും.  
 

Tags:    
News Summary - Virat Kohli Becomes Second Fastest Indian Batsman To Score 6000 Runs-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.