Posted On
date_range Updated On
date_range സെജിൻ മാത്യൂ എൻ.ബി.എ ക്യാമ്പിലേക്ക്
കോഴിക്കോട്: ബാസ്കറ്റ്ബാൾ താരങ്ങളുടെ സ്വപ്നമായ അമേരിക്കൻ എൻ.ബി.എയിലെ പരിശീലനത്തിനായി പത്തനംതിട്ട തിരുവല്ല സ്വദേശി സെജിൻ മാത്യൂവിന് അവസരം. രാജ്യാന്തര ബാസ്കറ്റ്ബാൾ ഫെഡറേഷനും എൻ.ബി.എയും ചേർന്ന് നടത്തുന്ന ബാസ്കറ്റ്ബാൾ വിത്തൗട്ട് ബോർഡേഴ്സ് േഗ്ലാബൽ ക്യാമ്പിൽ പെങ്കടുക്കാനാണ് മൂന്ന് ഇന്ത്യക്കാരിലെ ഏക മലയാളിയായി സെജിനും യോഗ്യത നേടിയത്. 36 രാജ്യങ്ങളിൽനിന്നും തെരഞ്ഞെടുത്ത 65 പേർക്കാണ് അവസരം. പഞ്ചാബിൽനിന്നുള്ള പ്രിൻസിപ്പൽ സിങ്, തമിഴ്നാടിെൻറ പുഷ്മ സെന്തിൽ കുമാർ എന്നിവരാണ് മറ്റു രണ്ട് ഇന്ത്യക്കാർ.
നോയ്ഡയിലെ എൻ.ബി.എ അക്കാദമിയിൽ പരിശീലനത്തിലായിരുന്നു സെജിൻ. ഏഷ്യ പസഫിക് ക്യാമ്പ്, ത്രീ ഒാൺ ത്രീ ഏഷ്യകപ്പ് എന്നിവയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തിരുന്നു. ഫെബ്രുവരി 16 മുതൽ 18 വരെ ലോസ് ആഞ്ജലസിലാണ് ക്യാമ്പ്്. അഞ്ചുതവണ എൻ.ബി.എ ഒാൾസ്റ്റാറായ അൽ ഹോർഫോഡ്, 2018 ഒാൾസ്റ്റാർ ഗൊരാൻ ഡ്രാജിക്, സാം ഡെക്കർ തുടങ്ങിയവരും പരിശീലകരായെത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.