ദുബൈ: സീനിയർ ബംഗ്ലാദേശ് താരം ഷാകിബുൽ ഹസൻ െഎ.സി.സി ഏകദിന ഒാൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാമൻ. അയർലൻഡിൽ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങിയതോടൊണ് ബംഗ്ലാദേശ് താരം പുതിയ ലിസ്റ്റിൽ ടോപ് റാങ്കിലെത്തിയത്. പുറത്താകാതെ രണ്ട് അർധ സെഞ്ച്വറിയടക്കം 140 റൺസ് നേടിയ താരം രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു. അഫ്ഗാനിസ്താെൻറ റാഷിദ് ഖാനെ മറികടന്നാണ് താരം (359) ഒന്നാം സ്ഥാനത്തെത്തിയത്. റാഷിദ് ഖാൻ രണ്ടും (339) മറ്റൊരു അഫ്ഗാൻ താരമായ മുഹമ്മദ് നബി (319) മൂന്നും സ്ഥാനത്തുണ്ട്. ഇന്ത്യയിൽനിന്ന് ഒരൊറ്റ താരംപോലും ആദ്യ പത്തിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.