ചുവടുപിഴച്ച ഠാകുര്‍

ന്യൂഡല്‍ഹി: ലോധ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ വാദത്തിനിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കാന്‍ താങ്കളുടെ യോഗ്യതയെന്തെന്ന് അനുരാഗ് ഠാകുറിനോട് കോടതിയുടെ ചോദ്യം. മറുപടിയായി ഒരു ഫസ്റ്റ്ക്ളാസ് മത്സരം കളിച്ചുവെന്നായി അഭിഭാഷകന്‍. അങ്ങനെ ഞങ്ങളും കളിച്ചിട്ടുണ്ടെന്ന കോടതിയുടെ തമാശക്ക് മുനയേറെയുണ്ടായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കൂടിയായിരുന്നു ആ കളിയെന്ന് പണ്ടേ ആരോപണമുയര്‍ന്നിരുന്നു. 25ാം വയസ്സില്‍ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു ഠാകുറിന്‍െറ ഫസ്റ്റ്ക്ളാസ് അരങ്ങേറ്റം. 2000 നവംബറില്‍ ജമ്മു-കശ്മീരിനെതിരെ. രണ്ടു വിക്കറ്റ് മാത്രം സമ്പാദ്യം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കെ അരങ്ങേറ്റംകുറിച്ചയാളെന്ന റെക്കോഡും ഠാകുറിന് മാത്രമാവും.

കളിക്കാനറിയുന്ന രാഷ്ട്രീയക്കാരനെന്നാണ് ക്രിക്കറ്റ്-രാഷ്ട്രീയ കേന്ദ്രങ്ങളില്‍ 40കാരനായ ഠാകുറിനെ വിശേഷിപ്പിക്കുന്നത്. ഹിമാചല്‍ മുഖ്യമന്ത്രിയായിരുന്ന പിതാവ് പ്രേംകുമാര്‍ ധുമലിന്‍െറ തണലില്‍ വളര്‍ന്ന ഠാകുറിനെ തേടി ചെറുപ്രായത്തില്‍തന്നെ വലിയ സ്ഥാനങ്ങളത്തെി. 25ാം വയസ്സില്‍ ഹിമാചല്‍ ക്രിക്കറ്റ് തലപ്പത്ത്. 2008ല്‍ ബി.ജെ.പി ടിക്കറ്റില്‍ ലോക്സഭയിലേക്ക്. 2009ലും 2014ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ, ബി.ജെ.പി യുവഘടകത്തിന്‍െറ ദേശീയ ഭാരവാഹിയുമായി. പ്രവര്‍ത്തനമണ്ഡലം ഡല്‍ഹിയിലേക്ക് മാറിയതോടെയാണ് ബി.സി.സി.ഐ തലപ്പത്തേക്കത്തെുന്നത്. ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തിനിടെ എന്‍. ശ്രീനിവാസന്‍െറ അധ്യക്ഷക്കസേര നഷ്ടമായതോടെയാണ് ഠാകുറിന്‍െറ കാലം വരുന്നത്. 

ഡാല്‍മിയക്കും ശശാങ്ക് മനോഹറിനും പിന്നാലെ 40ാം വയസ്സില്‍ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്‍റായി സ്ഥാനമേറ്റു. പക്ഷേ, ലോധ കമ്മിറ്റി പടച്ചുവിട്ട കൊടുങ്കാറ്റിനിടയിലത്തെിയ അധ്യക്ഷസ്ഥാനത്ത് പിടിച്ചുനില്‍ക്കാനാവാതെ പുറത്തായി. 
Tags:    
News Summary - The rise and fall of Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.