Posted On
date_range Updated On
date_range അശ്വിൻ അതിവേഗം 300
ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ വിക്കറ്റ് വേട്ടയിൽ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി ആർ. അശ്വിൻ. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ എട്ടുവിക്കറ്റ് നേട്ടവുമായി 300 എന്ന നാഴികക്കല്ല് തൊട്ടപ്പോൾ മാഞ്ഞത് ഒാസീസ് പേസ് ബൗളർ ഡെന്നിസ് ലില്ലിയുടെ പേരിലെ റെക്കോഡ്. 54 ടെസ്റ്റ് മത്സരങ്ങളിലാണ് അശ്വിെൻറ വിക്കറ്റ് വേട്ട ട്രിപ്ൾ സെഞ്ച്വറി തൊടുന്നത്. രണ്ട് ഇന്നിങ്സിലുമായി നാല് വീതം വിക്കറ്റെടുത്താണ് അശ്വിൻ റെക്കോഡ് എളുപ്പത്തിൽ എത്തിപ്പിടിച്ചത്. ലില്ലിയുടെ തന്നെ അതിവേഗ 250 വിക്കറ്റ് എന്ന റെക്കോഡ് 45 ടെസ്റ്റിൽ അശ്വിൻ നേടിയിരുന്നു. 48 മത്സരങ്ങളിലായിരുന്നു ലില്ലി 250 തികച്ചത്.
അതിവേഗം 300
ആർ. അശ്വിൻ 54 ടെസ്റ്റ് (2017)
ഡെന്നിസ് ലില്ലി 56 ടെസ്റ്റ് (1981)
മുത്തയ്യ മുരളീധരൻ 58 ടെസ്റ്റ് (2000)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.