ലണ്ടൻ: എ.ടി.പി റാങ്കിങ്ങിൽ മൂന്നു വർഷത്തെ ഇടവേളക്കു ശേഷം റാഫേൽ നദാൽ വീണ്ടും ഒന്നാം നമ്പറായി. തിങ്കളാഴ്ച പുറത്തുവിട്ട പുതിയ പട്ടികയിലാണ് ആൻഡി മറെയെ മറികടന്ന് നദാലിെൻറ തിരിച്ചുവരവ്. സിൻസിനാറ്റി ഒാപണിൽ ക്വാർട്ടറിൽ പുറത്തായെങ്കിലും ഒന്നാം നമ്പറിലേക്ക് നദാലിെൻറ തിരിച്ചുവരവ് നേരേത്തതന്നെ ഉറപ്പായിരുന്നു. ടൂർണമെൻറിൽ റോജർ ഫെഡറർ, ആൻഡി മറെ എന്നിവരുടെ അസാന്നിധ്യം സ്പാനിഷ് താരത്തിെൻറ തിരിച്ചുവരവ് എളുപ്പമാക്കി. മറെ രണ്ടും ഫെഡറർ മൂന്നും സ്ഥാനത്താണ്.
കഴിഞ്ഞ സീസണിൽ പരിക്കു കാരണം നിറംമങ്ങിയ നദാൽ, ഇക്കുറി ആസ്ട്രേലിയൻ ഒാപൺ റണ്ണർഅപ്പായാണ് തുടങ്ങിയത്. തൊട്ടുപിന്നാലെ ഫ്രഞ്ച് ഒാപണിൽ കിരീടവുമണിഞ്ഞു. മഡ്രിഡ് ഒാപൺ, ബാഴ്സലോണ, മോണ്ടികാർലോ എന്നിവയിലെ കിരീടം കൂടിയായതോടെ ഒന്നാം നമ്പറിലേക്കുള്ള തിരിച്ചുവരവ് എളുപ്പമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.