മുംബൈ: ഗുജറാത്തിൽ 10,000ത്തിൽ താഴെ ജനസംഖ്യയുള്ള ഇഖാർ എന്ന അറിയപ്പെടാത്ത ഗ്രാമത്തിൽ തുച്ഛവേതനത്തിന് ടൈൽ കമ്പനി ജീവനക്കാരനായി തുടങ്ങി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായി വളർന്ന പേസ് ബൗളർ മുനാഫ് പേട്ടൽ കളിനിർത്തി. വേഗത്തിൽ പന്തെറിയുന്നവനെന്ന ഖ്യാതി സ്വന്തമാക്കി ദേശീയ ടീമിെൻറ നെടുംതൂണാവുകയും അതേവേഗത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് പുറന്തള്ളപ്പെട്ട് വിസ്മൃതിയിലാവുകയും ചെയ്തതിനൊടുവിലാണ് വിരമിക്കൽ പ്രഖ്യാപനം.
പ്രായവും ഫിറ്റ്നസും വഴങ്ങുന്നില്ലെന്നും തന്നോടൊപ്പം കളിച്ചവരിലേറെയും കളിനിർത്തിയെന്നും പറഞ്ഞാണ് പിൻവാങ്ങുന്നത്. ടെസ്റ്റ്, ഏകദിന, ട്വൻറി20 ഉൾപ്പെടെ ഇനങ്ങളിൽ ഇനി പന്തെറിയില്ലെങ്കിലും നവംബർ 21 മുതൽ ഡിസംബർ രണ്ടുവരെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടി10 ക്രിക്കറ്റിൽ മുനാഫിെൻറ സാന്നിധ്യമുണ്ടാകും.
ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ ദ്വയങ്ങളായ ഇർഫാൻ, യൂസുഫ് പത്താൻ സഹോദരന്മാർ പരിശീലിച്ച വഡോദരയിൽ നിന്നാണ് മുനാഫ് ക്രിക്കറ്റിെൻറ വെള്ളിവെളിച്ചത്തിലേക്ക് മിഴിതുറക്കുന്നത്. എം.ആർ.എഫ് പേസ് അക്കാദമിയിൽ പരിശീലനത്തിനിടെ അതിവേഗം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. 2002-03 സീസണിൽ ഗുജറാത്ത് ടീമിൽ ഇടംപിടിച്ച മുനാഫ് സച്ചിെൻറ ഇഷ്ടക്കാരനായി മുംബൈയിലെത്തി. 2006ൽ ദേശീയ ടീമിെൻറ ഭാഗമായ താരം 2011ൽ ധോണിക്കു കീഴിൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കുേമ്പാൾ മികച്ച പ്രകടനവുമായി ഉറച്ച പിന്തുണ നൽകി.
വാഴ്ത്തപ്പെടാത്ത കരിയറിലുടനീളം പരിക്കുമായി പലവട്ടം പുറത്തുനിൽക്കേണ്ടിവന്നത് പുറത്തേക്കും വഴിതുറന്നു. ലോകകിരീടം നേടിയ ടീമിെൻറ ഭാഗമാകാൻ കഴിഞ്ഞുവെന്നതാണ് തെൻറ വലിയ ഭാഗ്യമെന്നും ഇനിയുമേറെ സ്വപ്നങ്ങൾ ബാക്കിയില്ലെന്നും മുനാഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.