ഫ്രീക്കന്‍ മെസ്സി

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണയുടെ വിജയത്തിളക്കത്തിനിടയിലും റെക്കോഡ് പകിട്ടുമായി ലയണല്‍ മെസ്സി. അത്ലറ്റികോ ബില്‍ബാവോയെ 3-0ത്തിന് തകര്‍ത്ത മത്സരത്തില്‍ കറ്റാലന്മാരുടെ രണ്ടാം ഗോള്‍ ഫ്രീകിക്കിലൂടെ നേടിയ ലയണല്‍ മെസ്സി ക്ളബ് ചരിത്രത്തിലെ മറ്റൊരു റെക്കോഡിനുടമയായി. ബാഴ്സയില്‍ ഫ്രീകിക്കിലൂടെ ഏറ്റവുംകൂടുതല്‍ ഗോള്‍ സ്കോര്‍ ചെയ്ത താരമെന്ന പദവിയാണ് മെസ്സി സ്വന്തം പേരിലാക്കിയത്.

1989 മുതല്‍ 1995 വരെ ബാഴ്സലോണക്കുവേണ്ടി കളിച്ച ഡച്ച് താരം റൊണാള്‍ഡ് കോമാന്‍െറ പേരിലുള്ള 26 ഫ്രീകിക്ക് ഗോളെന്ന റെക്കോഡാണ് മെസ്സി 27ലത്തെിച്ച് സ്വന്തം പേരിലാക്കിയത്. നിലവില്‍ ഇംഗ്ളീഷ് ക്ളബ് എവര്‍ട്ടന്‍െറ പരിശീലകനാണ് കോമാന്‍.  റെക്കോഡിലേക്ക് പിറന്ന ഗോളും അവിസ്മരണീയമായി. ബോക്സിന് വലതുമൂലയിലെ അസാധ്യമായ ആംഗിളില്‍നിന്നും തൊടുത്തുവിട്ട പന്ത് ബില്‍ബാവോ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിനോടുരുമ്മി വലയില്‍.

Tags:    
News Summary - messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.