ഗംഭീറിനെയും റെയ്​നയെയും പിന്നിലാക്കി രാഹുലിന്​ പുതിയ റെക്കോർഡ്​

ടി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡുമായി ഇന്ത്യൻ ക്രിക്കറ്റ്​ താരം കെ.എൽ രാഹുൽ. ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക് കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ്​ രാഹുൽ സ്വന്തമാക്കിയിരിക്കുന്നത്​. ടി20യിൽ 93 ഇന്നിംഗ്സുകളിൽ നിന്ന് 3000 റൺസ് തികച്ചാണ് രാഹുൽ റെക്കോർഡിട്ടത്​. കഴിഞ്ഞ‌ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലായിരുന്നു റെക്കോർഡ്​ കുറിച്ചത്​.

നൂറിൽത്താഴെ ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരവും രാഹുലാണ്. ഗൗതംഗംഭീർ, സുരേഷ് റെയ്ന എന്നിവരെയാണ് രാഹുൽ ഇക്കാര്യത്തിൽ പിന്നിലാക്കിയത്. 107-മത്തെ ടി20 ഇന്നിംഗ്സിലായിരുന്നു ഗംഭീറും റെയ്​നയും ഈ നേട്ടം പിന്നിട്ടത്​​.

എന്നാൽ ഈ റെക്കോർഡിൽ ലോകക്രിക്കറ്റിൽ അഞ്ചാം സ്ഥാനത്താണ്​ രാഹുൽ. 85 മത്സരങ്ങളിൽ 3000 റൺസ്​ തികച്ച ആസ്​ട്രേലിയയുടെ ഷോൺ മാർഷാണ് ഇക്കാര്യത്തിൽ ഒന്നാമതുള്ളത്​.

Tags:    
News Summary - KL Rahul becomes fastest Indian to score 3000 runs in T20-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.