നെതർലൻഡ്​സി​െൻറ കൗമാരതാരം ജസ്​റ്റിൻ ക്ലൈവർട്ടിന്​ ഗോൾ നെക്​സ്​ജെൻ പുരസ്​കാരം

ലണ്ടൻ: നെതർലൻഡ്​സി​​​െൻറ കൗമാരതാരം ജസ്​റ്റിൻ ക്ലൈവർട്ടിന്​ പ്രമുഖ ഫുട്​ബാൾ വെബ്​സൈറ്റ്​ ഗോൾഡോട്ട്​കോമി​​​െൻറ നെക്​സ്​ജെൻ പുരസ്​കാരം. ലോകത്തെ മികച്ച 50 കൗമാരതാരങ്ങളുടെ പട്ടികയിലാണ്​ അയാക്​സ്​ ആംസ്​റ്റർഡാമി​​​െൻറ താരം ഒന്നാമതെത്തിയത്​.

എ.സി മിലാ​​​െൻറ ഇറ്റാലിയൻ ഗോൾകീപ്പർ ഗിയാൻ ലുയിഗി ഡോണറുമ്മ രണ്ടാമതും ​ഫ്ലെമിങ്ങോയുടെ ബ്രസീൽ സ്​ട്രൈക്കർ വിനീഷ്യസ്​ ജൂനിയർ മൂന്നാമതുമെത്തി. അയാക്​സി​​​െൻറ ഡച്ച്​ ഡിഫൻഡർ മത്യാസ്​ ഡിലൈറ്റ്​, മാഞ്ചസ്​റ്റർ സിറ്റിയുടെ ബ്രിട്ടീഷ്​ മിഡ്​ഫീൽഡർ ഫിൽ ഫോഡൻ എന്നിവരാണ്​ നാലും അഞ്ചും സ്ഥാനത്ത്​. കഴിഞ്ഞതവണ ഡോണറുമ്മയായിരുന്നു പുരസ്​കാര ജേതാവ്​. 

1999 ജനുവരി ഒന്നിനുശേഷം ജനിച്ച കളിക്കാരെയാണ്​ പുരസ്​കാരത്തിന്​ പരിഗണിച്ചത്​. മുൻ ഡച്ച്​ സ്​ട്രൈക്കർ പാട്രിക്​ ക്ലൈവർട്ടി​​​െൻറ മകനായ ജസ്​റ്റിൻ 2016ലാണ്​ അയാക്​സ്​ സീനിയർ ടീമിൽ അരങ്ങേറിയത്​. ഇൗ സീസണിൽ ഉജ്ജ്വല ഫോമിലേക്കുയർന്ന താരം തകർപ്പൻ പ്രകടനമാണ്​ ഡച്ച്​ ലീഗിൽ കാഴ്​ച​െവച്ചുകൊണ്ടിരിക്കുന്നത്​.

നവംബറിൽ റോഡ ജെ.സിക്കെതിരെ മനോഹരമായ ഹാട്രിക്കും ക്ലൈവർട്ട്​ സ്വന്തമാക്കിയിരുന്നു. അയാക്​സ്​ സീനിയർ ടീമിനായി 37 മത്സരങ്ങൾ കളിച്ച ക്ലൈവർട്ട്​ ഒമ്പതു​ ഗോളുകൾ നേടിയിട്ടുണ്ട്​. പുതിയ കോച്ച്​ റൊണാൾഡ്​ കോമാ​​​െൻറ കീഴിൽ ദേശീയ ടീമിൽ ഇടംപിടിച്ച 18കാരൻ പോർചുഗലിനെതിരെ 3-0 ജയം നേടിയ മത്സരത്തിൽ പകരക്കാരനായി അരങ്ങേറുകയും ചെയ്​തു. ബാഴ്​സലോണ, മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ടീമുകൾ താരത്തിനായി വലവീശി തുടങ്ങിയിട്ടുണ്ട്​. 
 
Tags:    
News Summary - justin kluivert -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.