ദേ വീണ്ടും റെക്കോർഡ്​; ലോകകപ്പിലെ സിക്​സർ രാജാവായി ഗെയിൽ

വെസ്റ്റ്​ ഇൻഡീസിൻെറ ബാറ്റിങ്​ കരുത്തനും കൂറ്റൻ റെക്കോർഡുകളുടെ തമ്പുരാനുമായ ക്രിസ്​ ഗെയിലിന് ക്രിക്കറ്റ്​ ചരിത്രത്തിലെ മറ്റൊരു റെക്കോർഡ്​ കൂടി. ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്​സറുകൾ അടിച്ച താരമായി മാറിയിരിക്കുകയാണ്​ ഗെയിൽ.

കഴിഞ്ഞ ദിവസം പാകിസ്​താനെതിരായ മത്സരത്തിൽ 34 പന്തിൽ 50 റൺസ്​ നേടിയ ഗെയിൽ മൂന്ന്​ സിക്​സ്​ പറത്തിയിരുന്നു. അതോടെ ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലേഴ്​സിൻെറ 37 സിക്​സറെന്ന റെക്കോർഡ്​ തകർത്ത്​ ഗെയിൽ 40 സിക്​സറുകളെന്ന നേട്ടത്തിലെത്തുകയായിരുന്നു.

ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്​സ്​, ടി20 ലോകകപ്പിലെ ഏറ്റവും കൂടുതൽ സിക്​സ്​, അന്താരാഷ്​ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്​സ്​ തുടങ്ങി ഗെയിലിനുള്ള സിക്​സ്​ റെക്കോർഡ്​ പലതാണ്​.

31 സിക്​സറുള്ള ഓസീസിൻെറ മൂൻ നായകൻ റിക്കി പോണ്ടിങ്ങാണ്​ ലിസ്റ്റിൽ മൂന്നാമത്​. ബ്രെണ്ടൻ മക്കല്ലം 29, ഹെർഷൽ ഗിബ്​സ്​ 28, സച്ചിൻ ടെണ്ടുൽക്കർ 27, സനത്​ ജയസൂര്യ 27 എന്നിവരാണ്​ ലിസ്റ്റിലുള്ള മറ്റ്​ താരങ്ങൾ. ​

ഗെയിൽ അടിച്ച 50 റൺസായിരുന്നു പാകിസ്​താൻെറ പരാജയം കൂടുതൽ ദയനീയമാക്കിയത്​. 13.4 ഓവറിൽ പാകിസ്​താൻ ഉയർത്തിയ 105 റൺസ്​ മറികടന്ന വിൻഡീസ്​ അവരുടെ അരങ്ങേറ്റം ഗംഭീരമാക്കി.

Tags:    
News Summary - Chris Gayle Breaks Record For Most Sixes In World Cup-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.