Posted On
date_range Updated On
date_range ഗോളടിയിൽ മെസ്സിയെ മറികടന്ന് ഛേത്രി; മുന്നിൽ കൃസ്റ്റ്യനോ മാത്രം
ദേശീയ ടീമിനായി അടിച്ചുകൂട്ടിയ ഗോളെണ്ണത്തിൽ അർജൻറീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയെ (65) മറികടന്ന് സുനിൽ ഛേത്രി (67). ഏഷ്യൻ കപ്പിൽ തായ്ലൻഡിനെതിരായ ഇരട്ടഗോളോടെയാണ് ഇന്ത്യൻ താരം ഗോൾ പട്ടികയിൽ മെസ്സിയെ മറികടന്നത്.
നിലവിൽ സജീവ ഫുട്ബാളിലുള്ളവരിൽ ഇനി ഇന്ത്യൻ താരത്തിനു മുന്നിലുള്ളത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (85) മാത്രം. നേരേത്ത, ഇൻറർകോണ്ടിനെൻറൽ കപ്പിൽ കെനിയക്കെതിരെ ഇരട്ടഗോളുമായാണ് ഛേത്രി മെസ്സിക്കൊപ്പം എത്തിയത്. 109 ഗോളടിച്ച ഇറാെൻറ അലി ദായിയുടെ പേരിലാണ് ലോകറെക്കോഡ്. ക്രിസ്റ്റ്യാനോ റൊണാൾഡോ (85), ഫെറങ്ക് പുഷ്കാസ് (84) എന്നിവർ തൊട്ടുപിന്നിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.