Posted On
date_range Updated On
date_range പി.എസ്.ജിയിൽ കവാനിക്ക് സെഞ്ച്വറി
ഫ്രഞ്ച് ലീഗിൽ നൂറാം ഗോളുമായി ഉറുഗ്വായൻ താരം എഡിസൺ കവാനി നിറഞ്ഞാടിയപ്പോൾ പി.എസ്.ജിക്ക് തകർപ്പൻ ജയം. ആൻജേഴ്സിനെതിരായ മത്സരത്തിൽ 5-0ത്തിനാണ് മുൻ ചാമ്പ്യന്മാർ കളി ജയിച്ചത്. കവാനിയും എംബാപ്പെയും ഇരട്ട ഗോളടിച്ചപ്പോൾ യൂലിയൻ ഡ്രാക്സ്ലർ ഒരു ഗോളും നേടി. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എ.എസ് മോണകോ ഗ്വിൻഗാമ്പിനെ 6-0ത്തിന് തോൽപിച്ചു. 12 മത്സരങ്ങൾ പൂർത്തിയായതോടെ പി.എസ്.ജിക്ക് 32 പോയൻറും മോണകോക്ക് 28 പോയൻറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.