??? ????????? ?????????????

ക്യാപ്​റ്റൻ മണി, ഒരാൾ മാത്രം

കോഴിക്കോട്: ഇന്ത്യൻ ഫുട്ബാളിൽ കേരളത്തെ മുൻനിരയിലെത്തിച്ച മലയാളത്തിെൻറ അഭിമാന താരമാണ് വ്യാഴാഴ്ച വിടപറഞ്ഞത്. കണ്ണുരിെൻറ കാൽപന്ത് തട്ടകത്തിൽനിന്ന് ദേശീയ ടീമിെൻറ അവിഭാജ്യ ഘടകമായി മാറിയ ടി.കെ.എസ്. മണി എന്ന താളികാവ് സുബ്രഹ്മണ്യൻ മണിയുടെ സോക്കർ ജീവിതം സമാനതകളില്ലാത്തതാണ്. 1973ൽ,  കേരളത്തിന് ആദ്യമായി സന്തോഷ് ്ട്രോഫി സമ്മാനിച്ചേപ്പാഴാണ് ടി.കെ.എസ് മണി ‘ക്യാപ്റ്റൻ മണി’യായത്. കെ. കരുണാകരനാണ് മണിയെ ‘ക്യാപ്റ്റൻ മണി’യാക്കിയത്. അതിന് മുമ്പ് അദ്ദേഹം  ‘ജിംഖാന മണി’യും പിന്നെ ‘ഫാക്ട് മണിയും’ ഒക്കെയായിരുന്നു. 1960കളിൽ സംസ്ഥാന ഫുടളബാളിൽ സജീവമായിരുന്ന അദ്ദേഹം ഫാക്ട് ക്ലബ്ബിനു വേണ്ടിയാണ് ഏറെ കാലവുംകളിച്ചത്.  
1973ലെ ഒരു ഡിസംബറിലായിരുന്നു കേരളക്കരക്ക് മറക്കാനാവാത്ത ആ ദിനം. കൊച്ചി മഹാരാജാസ് ഗ്രൗണ്ടിെല ഗാലറിയിൽ ആർപ്പുവിളികളും പ്രോത്സാഹനങ്ങളുമായി തിങ്ങിനിഞ്ഞ ആരാധകക്കൂട്ടത്തിെൻറ പ്രതീക്ഷകളെ നെഞ്ചിലേറ്റി സന്തോഷ് ട്രോഫി വിജയത്തിലേക്കുനയിച്ച നായകെൻറ മികവ് ഇന്ത്യൻ ഫുട്ബാൾ അറിയുന്നത്. ഏറെ കാത്തിരുന്ന സന്തോഷ്ട്രോഫി കേരളത്തിന് ആദ്യമായി സ്വന്തമാക്കാനാവുേമ്പാൾ ആരാധകരുടെ നാവുകളിൽ ടി.കെ.എസ് എന്ന ഫുട്ബാൾ മണിമാത്രമായിരുന്നു. ശക്തരായ റെയിൽവേസിനെ അട്ടിമറിച്ച് കേരളം കന്നികിരീടം സ്വന്തമാക്കിയപ്പോൾ ഹാട്രിക്കുമായി കളംനിറഞ്ഞു നിന്നു മണി. ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ എല്ലാം പ്രവചനങ്ങളും കാറ്റിൽ പറത്തിയായിരുന്നു ആ വിജയം. കാൽപന്തുകളിയുടെ അജയ്യരായിരുന്ന റെയിൽവേസിെന ഇൗ കുഞ്ഞുകേരളത്തിൽ നിന്നുള്ള ഫുട്ബാൾ പട അട്ടിമറിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആ േഗാളുകൾ മണിതന്നെ പലയിടത്തും വിവരിച്ചിരുന്നു‘‘ റൈറ്റ് എക്ട്രീം നജ്മുദ്ദീെൻറ ക്രോസ് സ്വീകരിച്ച് ഞാൻ ബോക്സിൽ നിന്നും നേരെഷൂട്ട് ചെയ്തു. സുന്ദമായ േഗാൾ... രണ്ടാം ഗോൾ എെൻറ വിയർപ്പ് പൂർണമായി ഒഴുക്കിയതിനുള്ള ഫലമായിരുന്നു. മിഡ്ഫീൽഡിൽ നിന്നും പന്തുമായി ഒറ്റക്കുമുന്നേറുേമ്പാൾ അത് ഗോളിൽ കലാശിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം പകുതിയിലായിരുന്നു ഞാൻ ഹാട്രിക് തികക്കുന്നത്. വിംഗിൽ നിന്നും വന്ന പന്ത്ഹെഡ്ചെയ്യാൻ പാകത്തിലായിരുന്നു. തലവെച്ച എനിക്ക് പിഴച്ചതുമില്ല’’.  1973ൽ ഇന്ത്യ സന്ദർശിച്ച ജർമൻ ടീമിനെതിരെയായിരുന്നു മണിയുടെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റം.
ഫുട്ബാൾ മണി എന്ന് അറിയപ്പെടുന്ന അദ്ദേഹം ജിവിതത്തിൽ മറ്റെന്തിനേക്കാളും ഫുട്ബാളിനെയായിരുന്നു സ്നേഹിച്ചിരുന്നത്. കളിക്കളത്തിെല പന്തും കായിക രംഗത്ത് ഉയർന്നുവരുന്ന ഇളം തലമുറയെയും മണിക്ക് എന്നും ആവേശമാണ്. സന്തോഷ് ട്രോഫിയിൽ ആര് ഹാട്രിക്കടിച്ചാലും ക്യാപ്റ്റൻ മണിയുടെ ഹാട്രികിനെ അനുസ്മരിപ്പിക്കുന്ന കളിയെന്ന് കായിക കേരളം എന്നും വിശേഷിപ്പിച്ചു പോന്നു. അത്രമാത്രം കായിക കേരളവും ആരാധകരും ആ കളിെയയും കളിക്കാരാനെയും ഒാർത്തുവെക്കുന്നുണ്ട്. പാലക്കാടുക്കാരനായ കേരളത്തിെൻറ പടക്കുതിര അബ്ദുൽ ഹക്കീമിനെ വിശേഷിപ്പിച്ചിരുന്നതു തന്നെ മിണിയുടെ മാന്ത്രികസ്പർശം ലഭിച്ച ഫുട്ബാൾ തന്ത്രശാലിയെന്നായിരുന്നു.  
കണ്ണൂരിലെ താളികാവിലെ തങ്കസ്വാമിയുടെയും സരസ്വതിയുടെയും മകനായ മണി വീടിനടുത്ത റെയിൽവെ ജീവനക്കാരുടെ ടെന്നീസ് ക്വാർട്ടിൽ നിന്നും ലഭിച്ച പാഴ്പന്തുകളുപയോഗിച്ചാണ് പന്തുകളി ആരംഭിച്ചത്. പിന്നീട് സ്കൂൾ ടീമിലും പ്രാദേശിക മത്സരങ്ങളിലും മണിയുടെ പ്രകടനം മികച്ചതായിരുന്നു. ആദ്യം കണ്ണൂർ ലക്കി സ്റ്റാറിലാണ് കളിച്ചത്. പിന്നീടാണ് ജിംഖാന വഴി ഫാക്ടിലും തുടർന്ന് കേരളത്തിെൻറ നായക പദവിയിലേക്കും എത്തുന്നത്.
Tags:    
News Summary - captain mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.