Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗിൽ ബുഫണിന് സെഞ്ച്വറി
ടൂറിൻ: ഇതിഹാസതാരം പൗളോ മാൽഡീനിക്കുശേഷം യുവേഫ ചാമ്പ്യൻസ് ലീഗിൽ സെഞ്ച്വറി മത്സരം തികക്കുന്ന ആദ്യ ഇറ്റാലിയൻ താരമായി ജിയാൻലൂയിജി ബുഫൺ. സെമിഫൈനൽ ഒന്നാം പാദത്തിൽ മോണകോയെ നേരിട്ടാണ് യുവൻറസിെൻറ ഗോൾകീപ്പർ 100ാം മത്സരം തികച്ചത്. 100 തികച്ച പോരാട്ടത്തിൽ ക്ലീൻചിറ്റോടെ മൈതാനംവിട്ട ബുഫൺ കണ്ണഞ്ചിപ്പിക്കുന്ന മൂന്ന് സേവുകളുമായി ആരാധകരുടെ ഹൃദയവും കവർന്നു. സീസണിൽ തുടർച്ചയായ 11 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന യുവൻറസ്, ഗ്രൂപ് റൗണ്ടിൽ രണ്ട് ഗോൾ വഴങ്ങിയശേഷം ഒരു തവണപോലും സ്വന്തം വലകുലുക്കാൻ എതിരാളിയെ അനുവദിച്ചിട്ടില്ല.
1997-98 സീസണിൽ പാർമ കാൾസിയോയിലൂടെ തുടങ്ങിയ യൂറോപ്യൻ ക്ലബ് കരിയർ 2001ലാണ് യുവൻറസിലേക്ക് പറിച്ചുനടപ്പെടുന്നത്.
1997-98 സീസണിൽ പാർമ കാൾസിയോയിലൂടെ തുടങ്ങിയ യൂറോപ്യൻ ക്ലബ് കരിയർ 2001ലാണ് യുവൻറസിലേക്ക് പറിച്ചുനടപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.