മെല്‍ബണ്‍: ആധുനിക ടെന്നിസ് ലോകം കാത്തിരുന്ന ചരിത്ര നിമിഷത്തില്‍ ചരിത്രനേട്ടത്തിനുടമയായി സെറീന വില്യംസ്. അതും, ടെന്നിസിന്‍െറ ബാലപാഠങ്ങള്‍ പകര്‍ന്നുതന്ന ചേച്ചി വീനസ് വില്യംസിനെ എതിര്‍കോര്‍ട്ടില്‍ കാഴ്ചക്കാരിയാക്കി. ആസ്ട്രേലിയന്‍ ഓപണ്‍ ഫൈനലിലെ എതിരാളിയായിരുന്നെങ്കിലും പ്രിയസഹോദരി ഇതിഹാസമായിമാറുന്നത് ഏറ്റവും അരികെനിന്ന് കണ്ടതിന്‍െറ സന്തോഷത്തിലായിരുന്നു വീനസ് വില്യംസ്. ‘

‘സെറീന എന്‍െറ കൊച്ചനുജത്തിയാണ്. അവളുടെ ജയം എന്‍േറതുമാണ്. ഫൈനല്‍ മത്സരമായിരുന്നെങ്കിലും അവളുടെ കളി ആസ്വദിക്കുകയായിരുന്നു ഞാന്‍. കരിയറിലെ 23ാം ഗ്രാന്‍ഡ്സ്ളാം സെറീന നേടുന്നത് എതിര്‍കോര്‍ട്ടില്‍നിന്ന് കാണുകയെന്നത് ദൈവനിയോഗമാണ്. സെറീനാ, നീ എന്‍െറ അഭിമാനമാണ്’’ -ആസ്ട്രേലിയന്‍ ഓപണ്‍ വനിത സിംഗ്ള്‍സ് ഫൈനലില്‍ സെറീനക്കു മുന്നില്‍ കീഴടങ്ങിയ വീനസ് വാക്കുകള്‍കൊണ്ട് സഹോദരിയെ വാരിപ്പുണര്‍ന്നു.

മെല്‍ബണ്‍ പാര്‍ക്കിലെ റോഡ് ലെവര്‍ അറീനയിലേക്ക് കണ്‍പാര്‍ത്ത ടെന്നിസ് ലോകത്തെ സാക്ഷിയാക്കി സെറീന വില്യംസ് കരിയറിലെ 23ാം ഗ്രാന്‍ഡ്സ്ളാം അണിഞ്ഞു. ടെന്നിസ് ഓപണ്‍ ഇറയിലെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ളാം സ്വന്തമാക്കിയ താരമെന്ന സ്റ്റെഫി ഗ്രാഫിന്‍െറ റെക്കോഡ് (22) ഇനി അമേരിക്കയുടെ സൂപ്പര്‍താരത്തിന് സ്വന്തം. കലാശപ്പോരാട്ടത്തില്‍ വീനസിനെതിരെ ഏകപക്ഷീയമായിരുന്നു സെറീനയുടെ ജയം. സ്കോര്‍: 6-4, 6-4.

2009നു ശേഷം ആദ്യമായി ഗ്രാന്‍ഡ്സ്ളാം ഫൈനലില്‍ കടന്ന വീനസ് കളി ആസ്വദിക്കുന്ന മൂഡിലായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണില്‍ രണ്ടു തവണ കലാശപ്പോരാട്ടത്തില്‍ വഴുതിപ്പോയ കിരീടം ഇക്കുറി കൈവിടില്ളെന്ന തീരുമാനത്തിലായിരുന്നു സെറീന. എങ്കിലും, വലിയ പോരാട്ടത്തിന്‍െറ പിരിമുറുക്കം അവരില്‍ കണ്ടു. ആദ്യ സെറ്റില്‍ 1-1 എന്ന നിലയില്‍ നില്‍ക്കെ വീനസിന്‍െറ റിട്ടേണ്‍ കൈവിട്ടപ്പോള്‍ റാക്കറ്റ് നിലത്തടിച്ച് മുറിച്ച അവര്‍, അതേ സെറ്റില്‍ മൂന്നു ഡബ്ള്‍ ഫാള്‍ട്ടും വരുത്തി. പക്ഷേ, താളം വീണ്ടെടുത്തപ്പോള്‍ കളി സെറീനയുടെ വഴിയേ എത്തി. ഫോര്‍ഹാന്‍ഡും ഡ്രോപ് വോളിയുമായി ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ആദ്യ ഗെയിമില്‍ തുടരന്‍ പോയന്‍റുമായി വീനസാണ് തുടങ്ങിയത്. ബ്രേക്ക് പോയന്‍റ് മോഹങ്ങള്‍ തള്ളിയ സെറീന തിരിച്ചുവന്നപ്പോള്‍ കൃത്യമായ ലീഡ് നിലനിര്‍ത്തി കളി സ്വന്തമാക്കി.

ആനന്ദക്കണ്ണീരോടെ വീനസിന് നന്ദിപറഞ്ഞാണ് സെറീന മടങ്ങിയത്. ‘‘വീനസില്ലാതെ ഞാന്‍ ഇവിടെവരെ എത്തില്ലായിരുന്നു. അവളാണ് എന്‍െറ പ്രചോദനം. അവളുടെകൂടി ജയമാണിത്. യഥാര്‍ഥ ചാമ്പ്യന്‍ വീനസാണ്’’ -സെറീന പറഞ്ഞു.

സെറീന യുഗം
ആധുനിക ടെന്നിസ് യുഗമാണ് ഓപണ്‍ ഇറ. 1968ന് ശേഷമുള്ള കാലം. പ്രഫഷനല്‍ ടെന്നിസും അമച്വര്‍ ടെന്നിസും ഒന്നിപ്പിച്ച ശേഷമുള്ള പോരാട്ടനാളാണിത്. ഓപണ്‍ ഇറയിലെ സൂപ്പര്‍താരമായി മാറിയിരിക്കയാണ് 35കാരിയായ സെറീന വില്യംസ്. ടെന്നിസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ളാം എന്ന റെക്കോഡും സെറീനക്ക് അകലെയല്ല. 1960-73 കാലത്ത് കളിച്ച് 24 ഗ്രാന്‍ഡ്സ്ളാം അണിഞ്ഞ ആസ്ട്രേലിയക്കാരി മാര്‍ഗരറ്റ് കോര്‍ട്ടിന്‍െറ പേരിലാണ് ഈ റെക്കോഡ്. ഒരുകിരീടത്തോടെ സെറീന മാര്‍ഗരറ്റിനൊപ്പമത്തെും. 1999ല്‍ യു.എസ് ഓപണ്‍ ചാമ്പ്യന്‍ഷിപ്പോടെ തുടങ്ങിയ സെറീനക്ക് ഈ നേട്ടവും സ്വന്തമാക്കാനാവുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.

ആസ്ട്രേലിയന്‍ ഓപണ്‍ കിരീടനേട്ടത്തോടെ ഡബ്യു.ടി.എ റാങ്കിങ്ങിലും സെറീന ഒന്നാമതത്തെി. ഒരുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഒന്നാം നമ്പറിലത്തെുന്നത്.

23നൊരു അമൂല്യസമ്മാനം

23ാം ഗ്രാന്‍ഡ്സ്ളാമിനു പിന്നാലെ സെറീനയെ തേടിയൊരു സമ്മാനമത്തെി. കായിക ലോകത്തെ ‘ലെജന്‍ഡറി 23’ ഉടമയായ അമേരിക്കന്‍ ബാസ്കറ്റ്ബാള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദന്‍െറ സമ്മാനം. ടി.വി അഭിമുഖത്തിനിടെ 23 എന്നെഴുതിയ ഒരു ജോടി ഷൂവായിരുന്നു കിരീടനേട്ടത്തിന്‍െറ ചൂടാറുംമുമ്പേ ലഭിച്ച ആദ്യ സമ്മാനം. ബാസ്കറ്റില്‍ ജോര്‍ദന്‍െറ ജഴ്സി നമ്പറായിരുന്നു 23.

Tags:    
News Summary - Australian open: Serena Edges Out Venus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.