കോഴിക്കോട്: ഒന്നൊന്നര ഗോളായിരുന്നു അത്. കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ, സ്വന്തം ഹാഫിൽവെച്ച് സഹതാരം മുഡെ മൂസ നീട്ടിയ പന്തുമായി ഒറ്റക്കൊരു കുതിപ്പായിരുന്നു അർജുൻ. ലജോങ് ഷില്ലോങ് പ്രതിരോധനിരയെ കാഴ്ചക്കാരാക്കി അർജുനൊപ്പം പന്തും ബോക്സിലെത്തി. എതിരാളികളുടെ വിഫലശ്രമങ്ങൾക്കിടെ വലങ്കാലനടിയിൽ വല കുലുങ്ങിയപ്പോൾ െഎ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് അത് ആശ്വാസനിമിഷമായിരുന്നു. സമനിലയിൽ അവസാനിക്കുമായിരുന്ന മത്സരമായിരുന്നു കഴിഞ്ഞദിവസം അർജുൻ ജയരാജ് എന്ന സൂപ്പർ സബ്സ്റ്റിറ്റ്യൂട്ടിെൻറ മികവിൽ ഗോകുലം സ്വന്തമാക്കിയത്. െഎ ലീഗിൽ ഗോകുലത്തിനായി മലയാളി ടച്ചുള്ള ആദ്യ ഗോൾ കൂടിയായിരുന്നു അത്.
മഞ്ചേരി തൃക്കലങ്ങോട് സ്വദേശിയായ ഇൗ 21കാരൻ പ്രായത്തിൽ കവിഞ്ഞ പക്വതയോടെയാണ് മിഡ്ഫീൽഡിൽ നിറഞ്ഞുകളിക്കുന്നത്. കളിക്കാൻ കിട്ടിയ അവസരങ്ങളിലെല്ലാം വീറോടെ പൊരുതാൻ അർജുന് കഴിഞ്ഞു. ഇന്ത്യൻ ആരോസിനെതിരായ എവേ മത്സരത്തിലായിരുന്നു െഎ ലീഗ് അരേങ്ങറ്റം. ഇൗസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള പ്രമുഖ ടീമുകൾക്കെതിരെ പന്തുതട്ടി. ലജോങ്ങിനെതിരെ രണ്ടാം പകുതിയിൽ പകരക്കാരനാെയത്തിയായിരുന്നു ഇൗ മിടുക്കെൻറ വണ്ടർ ഗോൾ.
2012ൽ സുബ്രതോ കപ്പിൽ ഫൈനലിലെത്തിയ മലപ്പുറം എം.എസ്.പി സ്കൂളിലെ കൗമാരസംഘത്തിലെ പ്രധാനിയായിരുന്ന അർജുൻ, കഴിഞ്ഞവർഷം കാലിക്കറ്റ് സർവകലാശാല ഇൻറർവാഴ്സിറ്റി കിരീടം ചൂടിയപ്പോൾ ടീമിലുണ്ടായിരുന്നു. സുബ്രതോ കപ്പിൽ യുക്രെയ്നിലെ ഡൈനാമോ കീവ് അക്കാദമിേയാട് എം.എസ്.പി തോറ്റെങ്കിലും ടൂർണമെൻറിലെ പത്ത് മികച്ച താരങ്ങളിെലാന്ന് അർജുനായിരുന്നു. തൃക്കലങ്ങോട് ജയരാജ്-ജ്യോതി ദമ്പതികളുെട മകനാണ്.
കഴിഞ്ഞവർഷം അണ്ടർ-23 ദേശീയ ടീം ട്രയൽസിൽ പെങ്കടുത്ത ഇൗ താരത്തിെൻറ വലിയ ആഗ്രഹങ്ങളിലൊന്ന് ഇന്ത്യൻ ജഴ്സിയിൽ കളിക്കുക എന്നതാണ്. െഎ.എസ്.എല്ലിൽ കളിക്കണെമന്നതാണ് മറ്റൊരും മോഹം. കഴിഞ്ഞദിവസം െക.എസ്.ഇ.ബിയുെട െസലക്ഷനിൽ അർജുൻ പെങ്കടുത്തിരുന്നു.
മികച്ച അറ്റാക്കിങ് മിഡ്ഫീൽഡറാണ് അർജുനെന്നാണ് ഗോകുലം കോച്ച് ബിനോ ജോർജിെൻറ അഭിപ്രായം. മലയാളിതാരങ്ങൾ െഎ ലീഗിൽ ഉയർന്നുവരുന്നത് കേരള ഫുട്ബാളിന് ഗുണകരമാെണന്നും ബിനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.