38-ാം വയസ്സിൽ അബ്​ദുറസാഖ്​  മടങ്ങിവരുന്നു

ഇ​സ്​​ലാ​മാ​ബാ​ദ്​: മു​ൻ പാ​കി​സ്​​താ​ൻ ഒാ​ൾ​റൗ​ണ്ട​ർ അ​ബ്​​ദു​റ​സാ​ഖ് ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്നു. 2014ൽ ​അ​വ​സാ​ന​മാ​യി ആ​ഭ്യ​ന്ത​ര മ​ത്സ​ര​ത്തി​ൽ ക​ളി​ച്ച റ​സാ​ഖ് പി.​ടി.​വി​യു​ടെ നാ​യ​ക​നാ​യി​ട്ടാ​ണ്‌ ഫ​സ്​​റ്റ്​​ക്ലാ​സ്​ ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. 

ഈ  ​ആ​ഭ്യ​ന്ത​ര സീ​സ​ണി​ൽ മി​ക​വു തെ​ളി​യി​ച്ച്​ അ​ടു​ത്ത വ​ർ​ഷ​ത്തെ പാ​കി​സ്​​താ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ അ​വ​സ​രം നേ​ടു​ക​യാ​ണ്​​ 38കാ​ര​നാ​യ റ​സാ​ഖി​​​െൻറ ല​ക്ഷ്യം. താ​ൻ പൂ​ർ​ണ​മാ​യും ഫി​റ്റാ​ണെ​ങ്കി​ലും ഈ ​പ്രാ​യ​ത്തി​ൽ പാ​കി​സ്​​താ​ൻ ദേ​ശീ​യ ടീ​മി​ലേ​ക്ക് ഒ​രു തി​രി​ച്ചു​വ​ര​വ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന്​ റ​സാ​ഖ്​ പ​റ​ഞ്ഞു. 

ദേ​ശീ​യ ടീ​മി​ൽ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി യു​വ​താ​ര​ങ്ങ​ളു​ണ്ടെ​ന്നും അ​വ​രു​ടെ അ​വ​സ​ര​ങ്ങ​ൾ ക​ള​യാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​കി​സ്​​താ​​​െൻറ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ൾ​റൗ​ണ്ട​ർ​മാ​രി​ൽ ഒ​രാ​ളാ​യ റ​സാ​ഖ്  265 ഏ​ക​ദി​ന, 46 ടെ​സ്​​റ്റ്, 32 ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളി​ൽ പാ​ക്​ ജ​ഴ്​​സി​യ​ണി​ഞ്ഞി​ട്ടു​ണ്ട്. 2013ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ​യാ​ണ് റ​സാ​ഖ്​ അ​വ​സാ​ന അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. 
Tags:    
News Summary - Abdul Razzaq to make comeback aged 38

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.