Posted On
date_range Updated On
date_range നൈജീരിയന്‍ ഫുട്ബാളിലെ അദ്ഭുത ബാലന്‍ ആഴ്സനലിലേക്ക്
ലണ്ടന്‍: നൈജീരിയന്‍ ഫുട്ബാളിലെ അദ്ഭുത ബാലന്‍ കെലേചി വകാലി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സനലിലേക്ക്. തുടര്‍ച്ചയായി രണ്ടാം വട്ടവും നൈജീരിയയെ അണ്ടര്‍ 17 ലോകകിരീടമണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റന്‍ കെലേചിയെ അഞ്ചുവര്‍ഷത്തെ കരാറിലാണ് ഗണ്ണേഴ്സ് ഇംഗ്ളണ്ടിലത്തെിക്കുന്നത്. നൈജീരിയയിലെ ഡയമണ്ട് ഫുട്ബാള്‍ അക്കാദമിയില്‍നിന്ന് 30 ലക്ഷം പൗണ്ടിനാണ് കൗമാരതാരത്തെ ആഴ്സനല്‍ സ്വന്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ചിലിയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ മൂന്ന് ഗോള്‍ നേടിയ കെലേചിക്കായിരുന്നു മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബാള്‍ പുരസ്കാരം. നൈജീരിയ ലോകകപ്പ് ടീമിലെ മറ്റൊരു മധ്യനിരതാരം സാമുവല്‍ ചുക്വേസയുമായും ആഴ്സനല്‍ ധാരണയായതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.