നീലക്കുപ്പായത്തിലെ വിനീത വിധേയന്‍

ന്യൂഡല്‍ഹി: ഐ ലീഗില്‍ ബംഗളൂരു എഫ്.സിയുടെ കിരീടനേട്ടത്തില്‍ തിളങ്ങുന്നത് മലയാളി താരം സി.കെ. വിനീത്. മൂന്നു വര്‍ഷത്തിനിടെ നീലപ്പട രണ്ടാംവട്ടവും ഇന്ത്യയിലെ ചാമ്പ്യന്‍ക്ളബായപ്പോള്‍ സുനില്‍ ഛേത്രിക്കൊപ്പം കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ വിനീതും സൂപ്പര്‍ താരമായി. ഇന്ത്യന്‍ ടീമിലെന്നപോലെ ബംഗളൂരുവിലും നായകന്‍ സുനില്‍ ഛേത്രിയുടെ നിഴലായിരുന്നു വിനീത്. പക്ഷേ, ഇക്കുറി ബംഗളൂരു സീസണ്‍ സമാപിക്കാന്‍ ഒരു കളികൂടി ബാക്കിനില്‍ക്കെ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഛേത്രിക്കൊപ്പം വിനീതുമുണ്ടായിരുന്നു ടീമിനെ നയിക്കാന്‍. സീസണില്‍ ഛേത്രി അഞ്ചു ഗോളടിച്ചപ്പോള്‍ നാലുഗോളുമായി മലയാളിതാരം രണ്ടാമതുണ്ട്. ലീഗിലെ ഇന്ത്യന്‍ ഗോളടിക്കാരില്‍ രണ്ടാമന്‍.
ചെന്നൈ കസ്റ്റംസിലും കെ.എസ്.ഇ.ബിയിലും കളിച്ചു തുടങ്ങിയ വിനീത് 2010ല്‍ ചിരാഗ് യുനൈറ്റഡിലൂടെ ഐ ലീഗ് കരിയര്‍ ആരംഭിച്ച് 2014ലാണ് ബംഗളൂരുവിലത്തെിയത്. ആദ്യ സീസണില്‍ കൈയത്തെുംദൂരെ കിരീടം നഷ്ടമായി. നഷ്ടം നികത്താന്‍ ബംഗളൂരു ഇക്കുറി കളത്തിലിറങ്ങിയപ്പോള്‍ കോച്ച് ആഷ്ലി വെസ്റ്റ് വുഡിന്‍െറ ആദ്യ ചോയ്സുകളില്‍ ഒരാള്‍കൂടിയായി വിനീത്. ഛേത്രിയുടെ നിഴലായി മാറുന്നുവെന്ന പരാതി തള്ളുന്ന വിനീത് തന്‍െറ നേട്ടം സമര്‍പ്പിക്കുന്നത് ടീം നായകനു തന്നെ. ‘സുനില്‍ (ഛേത്രി) മുതിര്‍ന്ന സഹോദരനാണ്. ബംഗളൂരു എഫ്.സിയില്‍നിന്ന് വിളിയത്തെിയപ്പോള്‍ ഉപദേശം തേടി ഞാന്‍ ആദ്യം വിളിച്ചത് അദ്ദേഹത്തെയായിരുന്നു. എപ്പോഴും അദ്ദേഹത്തോട് സ്വതന്ത്രമായി ഇടപെടാം. ഞാന്‍ കളിച്ചവരില്‍ ഏറ്റവും മികച്ച നായകന്‍ കൂടിയാണ് സുനില്‍’ -വിനീതിന്‍െറ വാക്കുകള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.