Posted On
date_range Updated On
date_range വിജയിയായി പക്വിയാവോ പടിയിറങ്ങി
ലാസ്വെഗാസ്: ഇടിക്കൂട്ടിലെ മറ്റൊരു സൂപ്പര്‍താരംകൂടി ഗ്ളൗസ് അഴിച്ച് പടിയിറങ്ങി. 21 വര്‍ഷത്തെ പ്രഫഷനല്‍ ബോക്സിങ് കരിയറിന് ജയത്തോടെ അന്ത്യംകുറിച്ച് ഫിലിപ്പീന്‍സുകാരനായ മാനി പക്വിയാവോ റിങ്ങിനോട് വിടപറഞ്ഞു. യാത്രയയപ്പ് മത്സരത്തില്‍ ടിം ബ്രാഡ്ലെയെ 116-110 മാര്‍ജിനില്‍ ഇടിച്ചുവീഴ്ത്തിയാണ് എട്ട് ഡിവിഷന്‍ ലോകചാമ്പ്യനായ പക്വിയാവോ ഇടിക്കൂട്ടിലെ പോരാട്ടം മതിയാക്കിയത്. ഇനി ഫിലിപ്പീന്‍സിലെ രാഷ്ട്രീയ പോരാട്ടച്ചൂടിലേക്കുള്ള അരങ്ങേറ്റം. അടുത്തമാസത്തെ സെനറ്റ് തെരഞ്ഞെടുപ്പില്‍ പുതിയ കരിയറില്‍ കുപ്പായമണിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.