സ്​പിൻ ജാലവുമായി മോനിഷ്

കോഴിക്കോട്: സ്​പിൻ ജാലവുമായി കേരള ക്രിക്കറ്റിെൻറ സ്വപ്ന തേരോട്ടത്തിന് ചുക്കാൻ പിടിക്കുകയാണ് കാരപറമ്പിൽ സതീഷ് മോനിഷ്. ക്രിക്കറ്റിെൻറ ഭൂമികയായ മുംബൈയിൽ കളിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കി സ്വന്തം മണ്ണിലെത്തിയ ഈ 25കാരൻ രഞ്ജി ട്രോഫിയിൽ കേരളത്തിെൻറ നോക്കൗട്ട് സാധ്യതകൾക്ക് മിഴിവേകുന്നു. കൃത്യവും കണിശവുമാർന്ന പന്തുകളിലൂടെ ക്രീസിൽ എതിർ ബാറ്റ്സ്​മാന്മാരെ വട്ടംകറക്കുന്ന മോനിഷ് സ്​പിന്നർമാരുടെ പറുദീസയായി മാറിയ പെരിന്തൽമണ്ണയിലെ പിച്ചിൽ സൗരാഷ്ട്രയെ തകർത്ത് നടന്നുകയറിയത് ചരിത്രത്തിലേക്ക്.

മത്സരത്തിൽ 11 വിക്കറ്റ് കൊയ്ത മോനിഷ് സീസണിലെ വിക്കറ്റ് സമ്പാദ്യം 42 ആക്കി ഉയർത്തിയപ്പോൾ ഒരു സീസണിൽ കേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി. 45 വിക്കറ്റെടുത്ത വിദർഭയുടെ അക്ഷയ് വഖാറെയും 44 വിക്കറ്റെടുത്ത മധ്യപ്രദേശിെൻറ ജലജ് സക്സേനയും മാത്രമാണ് ഈ സീസണിലെ വിക്കറ്റ് നേട്ടക്കാരിൽ മോനിഷിന് മുന്നിൽ. കഴിഞ്ഞ സീസണിൽ വയനാട്ടിൽ ഹൈദരാബാദിനെതിരെ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച ഇടങ്കൈയൻ സ്​പിന്നർ ഈ സീസണിലുടനീളം ഉജ്ജ്വലമായ ഫോമിൽ പന്തെറിഞ്ഞ് റെക്കോഡുകൾ തിരുത്തുമ്പോഴും മോഹിക്കുന്നത് ടീമിെൻറ നോക്കൗട്ട് യോഗ്യത മാത്രമാണ്.
 

മികച്ച ഫോമിൽ പന്തെറിയാനാവുന്നതിൽ ഏറെ സന്തോഷമുണ്ട്. ആദ്യ മത്സരങ്ങളിൽ കൈവിട്ടുപോയ വിജയം ടീമിനൊപ്പമെത്തിയതിലും. ഹിമാചലിനെതിരെയും ജയം നേടി നോക്കൗട്ടിലെത്തുകയാണ് ആദ്യ ലക്ഷ്യം –ക്രിക്കറ്റിലെ അനന്തമായ സാധ്യതകൾ തൽക്കാലം സ്വപ്നംകാണാത്ത മോനിഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. കോച്ചും സഹകളിക്കാരും നൽകുന്ന മികച്ച പിന്തുണ നന്ദിയോടെ സ്​മരിക്കുന്നു. കളിയിൽ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട് –ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും ഒരു കൈ നോക്കാൻ കഴിവുള്ള താരം തുടർന്നു.

കേരളത്തിെൻറ കുപ്പായമിട്ട് ഒരു സീസണിൽ 41 വിക്കറ്റുകൾ വീഴ്ത്തിയ ബി. രാം പ്രകാശിെൻറ റെക്കോഡ് തിരുത്തിയ മോനിഷ് ഒരു സീസണിൽ അഞ്ചു തവണ ഒരിന്നിങ്സിൽ അഞ്ചു വിക്കറ്റ് എറിഞ്ഞിടുന്ന ആദ്യ കേരള താരമെന്ന ബഹുമതിയും ബുധനാഴ്ച സ്വന്തമാക്കി. രാം പ്രകാശും അനന്തപത്മനാഭനുമാണ് നാലുതവണ ഈ നേട്ടം കൈവരിച്ചത്. പെരിന്തൽമണ്ണയിലെ വിക്കറ്റ് ബൗളർമാരെ തുണക്കുന്നതാണെങ്കിലും ഏതു വിക്കറ്റിലും നന്നായി പന്തെറിയാൻ മോനിഷിന് കഴിയുന്നുവെന്ന് ഹൈദരാബാദിനെതിരായ 11 വിക്കറ്റ് നേട്ടം ചൂണ്ടിക്കാട്ടി കോച്ച് പി. ബാലചന്ദ്രനും സാക്ഷ്യപ്പെടുത്തുന്നു.

മുംബൈയിൽ സ്​കൂൾ ക്രിക്കറ്റിലും മുംബൈ അണ്ടർ 15 ടീമിലും കളിച്ചാണ് മോനിഷ് കേരളത്തിെൻറ അണ്ടർ 22, 25 ടീമുകളിലെത്തുന്നത്. എയർ ഇന്ത്യയിൽനിന്ന് വിരമിച്ച സതീഷ്–ഗിരിജ ദമ്പതികളുടെ മകന് രഞ്ജി ടീമിൽ കവാടം തുറന്നപ്പോൾ പ്രതിഭ തെളിയിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.