Posted On
date_range Updated On
date_range ജോഷ്ന ചിന്നപ്പക്ക് ഉയര്‍ന്ന റാങ്ക്
ചെന്നൈ: ലോക പ്രഫഷനല്‍ സ്ക്വാഷില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുകാരിയെന്ന നേട്ടം ജോഷ്ന ചിന്നപ്പക്ക്. ആഴ്ചകള്‍ക്കുമുമ്പ് നടന്ന ഖത്തര്‍ ക്ളാസിക്കില്‍ നടത്തിയ പ്രകടനമാണ് വെറ്ററന്‍ താരത്തിന് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്. ലോക ഒന്നാം നമ്പര്‍ ഈജിപ്ത് താരം റനീം എല്‍ വെലിലിയെ അട്ടിമറിച്ച പ്രകടനത്തിന്‍െറ മികവില്‍ 17ാം റാങ്കില്‍നിന്ന് ജോഷ്ന 13ലേക്ക് കയറി. ദീപിക പള്ളിക്കല്‍ 14ാം റാങ്കില്‍നിന്ന് 16ലേക്ക് വീണു. പുരുഷ വിഭാഗത്തില്‍ സൗരവ് ഘോഷാലാണ് ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.